ഡിഎന്‍എ പരിശോധനയില്‍  അനുപമക്ക് പേടി !  അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് അനുപമ; കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചു

ഡിഎന്‍എ പരിശോധനയില്‍ അനുപമക്ക് പേടി ! അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് അനുപമ; കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചു

തിരുവനന്തപുരം: അനധികൃത ദത്തുകേസിലെ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചു. രാജീവ് ഗാന്ധി ഇന്‍സ്റ്റ്‌റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയില്‍ നിന്നുള്ള വിദഗ്ദ്ധര്‍ കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിര്‍മല ശിശുഭവനിലെത്തിയാണ് സാമ്പിള്‍ ശേഖരിച്ചത്. എന്നാല്‍ അനുപമയുടേയും അജിത്തിന്റേയും സാമ്പിളുകള്‍ എന്ന് ശേഖരിക്കുമെന്ന്‌ വ്യക്തമല്ല. ഇത് സംബന്ധിച്ച അറിയിപ്പ് അനുപമക്ക് നല്‍കിയിട്ടില്ല. ഇതിനിടയില്‍ ഡിഎന്‍എ പരിശോധയില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ആശങ്കപ്പെടുന്നതായി കേസിലെ പരാതിക്കാരി അനുപമ എസ്. ചന്ദ്രന്‍ ആരോപിച്ചു.തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടവര്‍ക്ക് വീണ്ടും പരിശോധനയുടെ ഉത്തരവാദിത്വം കൊടുക്കുന്നത് തന്നെ മര്യാദകേടാണെന്ന് അനുപമ പറഞ്ഞു.ഡിഎന്‍എ പരിശോധനക്കായി എന്ന് സാമ്പിള്‍ എടുക്കും, എപ്പോള്‍ എടുക്കും, എങ്ങനെ എടുക്കും ഇങ്ങനെ ഒന്നിലും ഔദ്യോഗികമായ അറിയിപ്പ് തന്നിട്ടില്ലെന്ന് അനുപമ ആരോപിച്ചു.

                          സിറ്റി, പ്രാദേശിക വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

Back To Top
error: Content is protected !!