മരക്കാർ മാത്രമല്ല,​ മോഹൻലാലിന്റെ അഞ്ചു ചിത്രങ്ങൾ കൂടി ഒടിടിയിൽ

മരക്കാർ മാത്രമല്ല,​ മോഹൻലാലിന്റെ അഞ്ചു ചിത്രങ്ങൾ കൂടി ഒടിടിയിൽ

മോ​ഹ​ന്‍​ലാ​ല്‍-​പ്രി​യ​ദ​ര്‍​ശ​ന്‍-​ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ കൂ​ട്ടു​കെ​ട്ടി​ലൊ​രുങ്ങിയ  മ​ര​യ്ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരുന്ന ചിത്രം കൂടിയാണ് . ദേശീയ പുരസ്‌കാരം കൂടി കിട്ടിയപ്പോൾ ചിത്രത്തിനെകുറിച്ചുള്ള പ്രതീക്ഷ ആളുകൾക്ക് വലിയ രീതിയിൽ കൂടി. സിനിമ തീയറ്ററിലാണോ അതോ ഒ​ടി​ടിയിലാണോ എന്ന ചർച്ച കുറച്ച നാളുകളായി നടക്കുകയായിരുന്നു. ഇപ്പോൾ അതിന് ഒരു തീരുമാനമായിരിക്കുകയാണ് . ചിത്രം ഒടിടിയിൽ തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചത് .

ഇത് കൂടാതെ  ആശിര്‍വാദ് സിനിമാസ് മോഹന്‍ലാലിനെ  നായകനാക്കി നിര്‍മ്മിക്കുന്ന നാല്  ചിത്രങ്ങള്‍ കൂടി ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്ന് ആന്‍റണി പെരുമ്പാവൂര്‍ അറിയിച്ചു. മരക്കാര്‍ കൂടാതെ പൃഥ്വിരാജിന്‍റെ ബ്രോ ഡാഡി , ജീത്തു ജോസഫിന്‍റെ 12ത്ത് മാന്‍ , ഷാജി കൈലാസിന്‍റെ എലോണ്‍ എന്നിവയും  ‘പുലിമുരുകന്’ ശേഷം  ഉദയകൃഷ്‍ണയുടെ തിരക്കഥായിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രവും ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചു.

Back To Top
error: Content is protected !!