ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം”

ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം”

വലിയൊരു ഇടവേളക്ക് ശേഷം ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ബിജു മേനോന്റെ ജന്മദിനമായ ഇന്ന് റിലീസ് ചെയ്തു.മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ലളിതം സുന്ദരം. നടൻ മമ്മൂട്ടിയാണ് പോസ്റ്റര്‍ പങ്കുവച്ചത്. മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയായാണ് ലളിതം സുന്ദരം. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ച്വറി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിർമ്മാണം. പി സുകുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹന്‍ തിരക്കഥയും ഒരുക്കുന്നു. സെെജു കുറുപ്പ്,സുധീഷ്,അനു മോഹന്‍,രഘുനാഥ് പലേരി,വിനോദ് തോമസ്സ്,സറീന വഹാബ്,
ദീപ്തി സതി,ആശാ അരവിന്ദ്,അഞ്ജന അപ്പുക്കുട്ടന്‍,മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍,ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Back To Top
error: Content is protected !!