മൈസൂരു കൂട്ടബലാത്സംഗം: പ്രതികള്‍ വിഡിയോ ചിത്രീകരിച്ച് പണമാവശ്യപ്പെട്ടെതായി പൊലീസ്

മൈസൂരു കൂട്ടബലാത്സംഗം: പ്രതികള്‍ വിഡിയോ ചിത്രീകരിച്ച് പണമാവശ്യപ്പെട്ടെതായി പൊലീസ്

മൈസൂരുവിൽ എംബിഎ വിദ്യാർത്ഥിനിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ സംഘം, ഇതിന്റെ വിഡിയോ പ്രചരിപ്പിക്കാതിരിക്കാൻ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പൊലീസ്. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ വൈറലാക്കുമെന്നും പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പൊലീസിന് പ്രതികളെ പിടികൂടാനായിട്ടില്ല. ഡിഎന്‍എ തെളിവുകള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ പ്രതികളെ പിടികൂടാനാകാത്തതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തെ മാറ്റി. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ സര്‍ക്കാര്‍ മാറ്റിയത്.

മൈസൂരുവിലെ ചാമുണ്ഡി ഹിൽസിലാണ് കോളജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയതായിരുന്നു വിദ്യാർത്ഥിനി. ബൈക്ക് തടഞ്ഞ് നിർത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തി. ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതായാണ് പൊലീസിൽ നിന്ന് ലഭിച്ച വിവരം. ബോധരഹിതയായ പെൺകുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Back To Top
error: Content is protected !!