തുടർച്ചയായ രണ്ടുദിവസത്തെ വിലയിടിവിന് ശേഷം സ്വർണവില വീണ്ടും കൂടി

തുടർച്ചയായ രണ്ടുദിവസത്തെ വിലയിടിവിന് ശേഷം സ്വർണവില വീണ്ടും കൂടി

തുടർച്ചയായ രണ്ടുദിവസത്തെ വിലയിടിവിന് ശേഷം സ്വർണവില വീണ്ടും കൂടി. പവന് 160 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന് വെള്ളിയാഴ്‌ച വില 35,520 രൂപയാണ്. ഗ്രാമിന് 20 രൂപ കൂടി 4440 രൂപയായി. സംസ്ഥാനത്ത് വെള്ളിയുടെ വിലയും വർധിച്ചു. ഒരു കിലോ വെള്ളിക്ക് 4,700 രൂപ കൂടി 67,900ൽ എത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയിലും നേരിയ വർധനവ് ഉണ്ടായി. 10 ഗ്രാമിന് 0.4 ശതമാനം ഉയർന്ന് 47,430 രൂപയിലെത്തി.

ആഗോള വിപണിയിൽ സ്പോട് ഗോൾഡിന്‍റെ വിലയിലും നേരിയ വർധനവ് പ്രകടമായി. ഔണ്‍സിന് 0.1 ശതമാനം വില ഉയർന്ന് 1,793.68 ഡോളറിലാണ് വ്യാപാരം. ഓഗസ്റ്റ് ഒമ്പത് മുതൽ 11 വരെ സ്വർണവില 34,680 രൂപ ആയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

Back To Top
error: Content is protected !!