കുണ്ടറ പീഡനക്കേസ് ഒതുക്കാൻ ശ്രമിച്ച സംഭവത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് പൊലീസിന് നിയമോപദേശം. മലയാള നിഘണ്ടു’ പ്രകാരമാണ് നിയമോപദേശം ലഭിച്ചത്.പരാതിക്കാരിയുടെ അച്ഛനോട് നല്ല നിലയിൽ പരിഹരിക്കണം എന്നാണ് മന്ത്രി പറഞ്ഞതെന്നും, പരിഹരിക്കുക എന്ന വാക്കിന് നിവൃത്തി വരുത്തുക, കുറവ് തീർക്കുക എന്നതാണ് അർത്ഥമെന്നും നിയമോപദേശത്തിൽ പറയുന്നു. ഇരയുടെ പേരോ പരാമർശമോ ഇല്ല.കേസ് പിൻവലിക്കണമെന്നോ ഭീഷണിയോ ഇല്ലെന്നും നിയമോപദേശത്തിൽ പറയുന്നു.മന്ത്രിക്കെതിരെ കേസെടുക്കണമെന്ന പരാതിയിൽ പൊലീസ് നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിചിത്ര നിയമോപദേശം ലഭിക്കുന്നത്. ജില്ലാ ഗവൺമെൻറ് പ്ളീഡർ ആർ. സേതുനാഥൻപിള്ളയാണ് ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിയമോപദേശം കൈമാറിയത്.