വളര്‍ത്തു നായകളെ രക്ഷിക്കാന്‍ മതിലിന് മുകളില്‍ നിലയുറപ്പിച്ച കരടിയെ തള്ളിത്താഴെയിട്ട് 17കാരി (വീഡിയോ )

വളര്‍ത്തു നായകളെ രക്ഷിക്കാന്‍ മതിലിന് മുകളില്‍ നിലയുറപ്പിച്ച കരടിയെ തള്ളിത്താഴെയിട്ട് 17കാരി (വീഡിയോ )

തന്റെ വളര്‍ത്തു നായകളെ രക്ഷിക്കാന്‍ മതിലിന് മുകളില്‍ നിലയുറപ്പിച്ച കരടിയെ തള്ളിത്താഴെയിട്ട് 17കാരി. കാലിഫോര്‍ണിയയിലാണ് സംഭവം. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഹേലി എന്ന പതിനേഴുകാരിയുടെ വീടിന്‍റെ പുറകിലാണ് കരടി പ്രത്യക്ഷപ്പെട്ടത്.

കുഞ്ഞുങ്ങളെയും കൊണ്ട് കരടി 17കാരിയുടെ വീടിന്റെ ചുറ്റുമതിലിന് സമീപത്തുകൂടി നടക്കുന്നതും കുരച്ചുകൊണ്ട് വളര്‍ത്തുനായ ഓടിവരുന്നതും ദൃശ്യത്തില്‍ കാണാം.ഭിത്തിയുടെ മുകളില്‍ നില്‍ക്കുന്ന കരടിയെ കണ്ടതും ഹേലിയുടെ വളര്‍ത്തുനായ്ക്കള്‍ കുരക്കാന്‍ തുടങ്ങി. കരടിയുടെ നേര്‍ക്ക് പാഞ്ഞ് അടുത്ത നായ്ക്കളെ കരടി മതലിന് മുകളില്‍ നിന്ന് കൈകൊണ്ട് അടിക്കുന്നുണ്ട്.പിന്നീടാണ് ഓടിവന്നുള്ള ഹേലിയുടെ രക്ഷാപ്രവര്‍ത്തനം. വീഡിയോ വൈറലായതോടെ ഹേലിയും താരമായി. നായ്ക്കുട്ടിയെ രക്ഷിക്കുക മാത്രമായിരുന്നു തന്റെ മുന്‍ഗണനയെന്നും അതാണ് അപകടത്തെ കുറിച്ച്‌ ആലോചിക്കാതെ കരടിയെ തള്ളിമാറ്റിയതെന്നും ഹെയ്‌ലി പറഞ്ഞു.

Back To Top
error: Content is protected !!