ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ സമര വേദിയിലേക്ക് .എംപിമാരായ ടി.എന്‍.പ്രതാപന്, ഡീ.ന് കുര്യാക്കോസ് എന്നിവരാണ് രാവിലെ കര്‍ഷകര്‍ക്കൊപ്പം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.ഗാസിപ്പൂരിലെ സമരപ്പന്തലില്‍ രാവിലെ 10.30 ഓടെയാണ് കോണ്‍ഗ്രസ് എംപിമാര്‍ എത്തിയത്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ എല്ലാവരും സമരത്തിന് എത്താനിരുന്നതാണെങ്കിലും പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.സിംഗു , ഗാസിപ്പൂര്‍ അതിര്‍ത്തികളില്‍ സമരം ശക്തിയാര്‍ജിക്കുകയാണ് . ഇതിനിടെ കര്‍ഷക സമരം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി . രാജ്യസഭയിലായിരിക്കും ഇത് സംബന്ധിച്ച ചര്‍ച്ച നടക്കുക. ഇത് 15 മണിക്കൂര്‍ നീണ്ടു നില്‍ക്കും. ഇതിനായി ചോദ്യോത്തരവേള രണ്ട് ദിവസത്തേക്ക് റദ്ദാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ .