കൊച്ചി : കോവിഡ് കാലത്ത് പൊതുജനങ്ങള്‍ക്ക് ആശ്വാസമാകാന്‍ എച്ച്ഡിഎഫ്സി ലൈഫ് പുതിയ പോളിസി അവതരിപ്പിക്കുന്നു. ക്ലിക്ക് ടു പ്രൊട്ടക്റ്റ് കൊറോണ കവച്’ എന്ന പദ്ധതിയിലൂടെ ഉപഭോക്്താവിന് സമ്പൂര്‍ണ സാമ്പത്തിക സംരക്ഷണമാണ് നല്‍കുന്നത്. എച്ച്ഡിഎഫ്‌സിയും, നോണ്‍-ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എച്ച്ഡിഎഫ്‌സി എര്‍ഗോയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ എച്ച്ഡിഎഫ്‌സി എര്‍ഗോ ആരംഭിച്ച കൊറോണ കവചും, എച്ച്ഡിഎഫ്സിയുടെ ക്ലിക്ക് ടു പ്രൊട്ടക്റ്റും ചേര്‍ന്നാണ് പുതിയ പദ്ധതി എന്നതിനാല്‍ രണ്ട് പദ്ധതിയുടെയും ഗുണങ്ങള്‍ ലഭ്യമാകും.
കോവിഡ്-19 പൊസിറ്റീവാകുന്നവര്‍ക്ക് ആംബുലന്‍സ് ചാര്‍ജുകള്‍, വീട്ടിലെ ശൂശ്രൂഷാ ചെലവ്, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പും പിമ്പുമുള്ള ചെലവ്, ആയുഷ് ചികിത്സ തുടങ്ങിയവയ്ക്കെല്ലാം പോളിസി കവറേജ് നല്‍കുന്നു. ആകസ്മികമായി സ്ഥിര വൈകല്യം സംഭവിക്കുകയോ ഗുരുതരമായ രോഗം കണ്ടെത്തുകയോ ചെയ്യുന്നവര്‍ക്ക് പ്രീമിയം ഇളവുകളും ഉണ്ട്. വ്യക്തികള്‍ക്കും, കുടുംബമായും പോളിസി എടുക്കാവുന്നതാണ്. കോവിഡ് കാലത്ത് ജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിന്റെ ഭാഗമായാണ് പുതിയ പോളസി അവതരിപ്പിക്കുന്നതെന്ന് എച്ച്ഡിഎഫ്സി ഭാരവാഹികള്‍ വ്യക്തമാക്കി