കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മികച്ച ചികിത്സ ആവശ്യമാണെന്നും, അതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
ലീഗ് നേതാവായ തന്നെ രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതി ചേര്‍ത്തതെന്നും കഴിഞ്ഞ മാര്‍ച്ചില്‍ കുറ്റപത്രം നല്കിയ കേസില്‍ ഒമ്ബതു മാസങ്ങള്‍ക്കു ശേഷം അറസ്റ്റ് ചെയ്തത് ദുരൂഹമാണെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നു. അതേസമയം ഇബ്രാഹിം കുഞ്ഞിന് ജാമ്യം നല്‍കരുതെന്നും 4 ദിവസം കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷന് നിലപാട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കാന്‍സര്‍ രോഗത്തിനു ചികിത്സയിലിരിക്കെ നവംബര്‍ 18നാണ് അന്വേഷണ സംഘം അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പാലാരിവട്ടം ഫ്ളൈ ഓവര്‍ നിര്‍മ്മിച്ച ആര്‍ഡിഎസ് കമ്ബനിക്ക് വ്യവസ്ഥകള്‍ ഇല്ലാതിരുന്നിട്ടും മൊബിലൈസേഷന്‍ അഡ്വാന്‍സായി വന്‍ തുക നല്കാന് നിര്‍ദ്ദേശിച്ചെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരായ കുറ്റം.