ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ നല്‍കി വിമാനക്കമ്പനികള്‍

ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ നല്‍കി വിമാനക്കമ്പനികള്‍

ദുബായ്: യു.എ.ഇ.യില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വലിയ ഇളവുകള്‍ നല്‍കിക്കൊണ്ട് വിമാനക്കമ്പനികള്‍ രംഗത്ത്.എയര്‍ അറേബ്യ, എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് തുടങ്ങിയ വിമാനക്കമ്പനികളാണ് നിശ്ചിത സമയത്തിനുള്ളില്‍ വിലകുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചത്.

ജോര്‍ജിയ, അര്‍മേനിയ, ഇന്ത്യ എന്നിവിടങ്ങളിലേക്കും യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്കും കുറഞ്ഞനിരക്കുകള്‍ ലഭ്യമാണ്. എയര്‍ അറേബ്യയില്‍ ഷാര്‍ജയില്‍നിന്ന് ഡല്‍ഹി, ജയ്പുര്‍, കൊച്ചി, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിലേക്കുള്ള യാത്ര ചുരുങ്ങിയ നിരക്കില്‍ നടത്താനാവുമെന്നത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ്.

Back To Top
error: Content is protected !!