കോഴിക്കോട്: പ്രമുഖ വ്യവസായിയും സ്വാതന്ത്ര്യസമര സേനാനിയുമായ പി.വി. സാമിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡിന് കല്യാണ്‍ ഗ്രൂപ്പ് ചെയര്മാന് ടി.എസ്. കല്യാണരാമന് അര്‍ഹനായി.
132 ഷോറൂമുകളിലായി ഇന്ത്യയിലും വിദേശത്തും വ്യാപിച്ചുകിടക്കുന്ന കല്യാണ്‍ ജുവലേഴ്സിന്റെ ഉടമയാണ് ടി.എസ്. കല്യാണരാമന്. അതി സമ്പന്നരായ 100 ഇന്ത്യക്കാരുടെ ഫോബ്സ് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. സാമൂഹിക സേവന രംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ ആറിന് ടാഗോര്‍ സെന്റിനറി ഹാളില്‍ ചേരുന്ന പി.വി. സാമി അനുസ്മരണ ചടങ്ങില്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അവാര്‍ഡ് സമ്മാനിക്കും. എം.പി. വീരേന്ദ്രകുമാര്‍ എം.പി., ഡോ.സി.കെ. രാമചന്ദ്രന്, സത്യന് അന്തിക്കാട് എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.