കൊയിലാണ്ടി : താലൂക്കാശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. സംസ്ഥാന സർക്കാർ അനുവദിച്ച അഞ്ചുകോടി രൂപ ചെലവിലാണ് കാരുണ്യ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നത്. ഒരു ഷിഫ്റ്റിൽ പത്തുരോഗികൾക്ക് ഒരേ സമയം ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ടാവും.എന്നാൽ അത്യാവശ്യ ഘട്ടത്തിൽ എത്തുന്ന രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻവേണ്ടി ഒരു കട്ടിൽ എല്ലാസമയവും ഒഴിവാക്കിയിടും.
കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡാണ് (കെ.എം.സി.എൽ.) കട്ടിലുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ നൽകിയത്. കെ.എച്ച്.ആർ.ഡബ്യു.എസ്.(കേരളാ ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി)യാണ് ഡയാലിസിസ് സെന്ററിലെ സിവിൽ ,ഇലക്ട്രിക് ജോലികൾ ചെയ്തത്.