രാജമൗലിയും കുടുംബവും കൊവിഡ് മുക്തരായി

രാജമൗലിയും കുടുംബവും കൊവിഡ് മുക്തരായി

പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയും കുടുംബവും കൊവിഡ് മുക്തരായി. രോഗബാധിതരായി രണ്ട് ആഴ്ചകൾക്കു ശേഷമാണ് രാജമൗലിയുടെയും കുടുംബത്തിൻ്റെയും കൊവിഡ് ടെസ്റ്റ് നെഗറ്റീവായത്. കൊവിഡ് മുക്തമായ വിവരം തൻ്റെ ട്വിറ്റർ ഹാൻഡിലിലാണ് രാജമൗലി പങ്കുവച്ചത്. ജൂലായ് 29നാണ് ഇദ്ദേഹത്തിനും കുടുംബത്തിനും കൊവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. ‘2 ആഴ്ചത്തെ ക്വാറൻ്റീൻ അവസാനിച്ചിരിക്കുന്നു. ലക്ഷണങ്ങളില്ല. ടെസ്റ്റ് ചെയ്തപ്പോൾ എല്ലാവർക്കും നെഗറ്റീവാണ്. പ്ലാസ്മ ദാനം ചെയ്യുന്നതിനു മതിയായ ആൻ്റിബോഡികൾ ഉത്പാദിപ്പിക്കപ്പെടാൻ 3 ആഴ്ച കാത്തിരിക്കണമെന്ന് ഡോക്ടർ പറഞ്ഞു’- രാജമൗലി തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

Back To Top
error: Content is protected !!