അടിമുടി മാറ്റങ്ങളുമായി ഓണ്‍ലൈന്‍ വഴി സംസ്ഥാനത്ത് പുതിയ അധ്യയനവര്‍ഷം തുടങ്ങി

അടിമുടി മാറ്റങ്ങളുമായി ഓണ്‍ലൈന്‍ വഴി സംസ്ഥാനത്ത് പുതിയ അധ്യയനവര്‍ഷം തുടങ്ങി

അടിമുടി മാറ്റങ്ങളുമായി ഓണ്‍ലൈന്‍ വഴി സംസ്ഥാനത്ത് പുതിയ അധ്യയനവര്‍ഷം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസയോടെയായിരുന്നു ക്ലാസ്സുകളുടെ തുടക്കം. നമ്മുടെ കുട്ടികള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുകയാണ്. കോവിഡ് – 19 കാരണം കുട്ടികള്‍ക്ക് ഇപ്പോള്‍ സ്കൂളുകളില്‍ എത്താന്‍ കഴിയില്ല. പകരം വീട്ടിലിരുന്ന് പഠിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ് നമ്മുടെ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നിശ്ചയിക്കപ്പെട്ട ടൈംടേബിള്‍ അനുസരിച്ച്‌ ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യും. ക്ലാസുകള്‍ യൂട്യൂബ് വഴിയും ലഭ്യമാക്കും. പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ പഠന ക്രമത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു – മുഖ്യമന്ത്രി പറഞ്ഞു.

Back To Top
error: Content is protected !!