തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (1-06-2020) കോവിഡ്-19 സ്ഥിരീകരിച്ചത് 57 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 55 പേരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 18 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി.