കൊറോണ : വിശ്വാസികള്‍ക്കിടയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി താമരശ്ശേരി രൂപത

കൊറോണ : വിശ്വാസികള്‍ക്കിടയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി താമരശ്ശേരി രൂപത

കോഴിക്കോട്: കൊറോണ വൈറസ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിശ്വാസികള്‍ക്കിടയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി താമരശ്ശേരി രൂപത. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ രൂപത പുറത്തുവിട്ടു . ഞായറാഴ്ചകള്‍ അടക്കമുള്ള ദിവസങ്ങളിലെ കുര്‍ബാനകളില്‍ പൊതുജനങ്ങള്‍ പങ്കെടുക്കേണ്ടതില്ല .പൊതുജനപങ്കാളിത്തം ഒഴിവാക്കാന്‍ പുരോഹിതര്‍ ശ്രദ്ധിക്കണമെന്നും ഭവന സന്ദര്‍ശനങ്ങളും രോഗി സന്ദര്‍ശനങ്ങളും ഒഴിവാക്കണമെന്നും സര്‍ക്കുലറിലൂടെ ആവശ്യപ്പെടുന്നു .

പള്ളികളില്‍ കലാകായിക മേളകള്‍ അടക്കം ആള് കൂടുന്ന ആഘോഷങ്ങളില്‍ നിന്ന് പുരോഹിതര്‍ നിര്‍ബന്ധപൂര്‍വ്വം വിട്ട് നില്‍ക്കണം . കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ അത് പോലെ പാലിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു .

Back To Top
error: Content is protected !!