കൊച്ചി: എല്‍ഐസിയുടെ പുതിയ പെന്ഷന് പദ്ധതിയായ “ജീവന് ശാന്തി’ അവതരിപ്പിച്ചു. ഒറ്റത്തവണ പ്രീമിയം അടയ്ക്കുന്ന പെന്ഷന് പദ്ധതിയാണിത്. സ്വന്തം പേരിലോ രണ്ടു വ്യക്തികളുടെ പേരില്‍ സംയുക്തമായോ പോളിസി എടുക്കാം. 30 വയസ് മുതല്‍ 79 വയസുവരെയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. ഒന്നര ലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ പ്രീമിയം. ഒരു വര്‍ഷത്തിനുള്ളില്‍ വായ്പാ സൗകര്യവും മൂന്നു മാസത്തിനുശേഷം സറണ്ടര്‍ സൗകര്യവും ലഭ്യമാണ്. ഒന്നു മുതല്‍ 20 വരെയുള്ള വര്‍ഷത്തില്‍ എപ്പോള്‍ പെന്ഷന് ആരംഭിക്കണമെന്നു പോളിസി ഉടമയ്ക്കു തെരഞ്ഞെടുക്കാവുന്നതാണ്. പോളിസി ആരംഭിക്കുന്പോള്‍ തന്നെ ലഭിക്കേണ്ട പെന്‍ഷനു ഗാരണ്ടി നല്‍കും. അടയ്ക്കുന്ന പ്രീമിയത്തിനു സെക്ഷന്‍ (80) സി പ്രകാരം ആദായനികുതി ആനുകൂല്യവും ലഭിക്കും.
ട്രാന്‍സ്ജെന്‍ഡറുകള്‍ക്കു പദ്ധതിയില്‍ പങ്കുചേരാന്‍ അവസരം ഒരുക്കിയിട്ടുണ്ടെന്നു സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ പി. രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു.