രാജ്യത്തെ ഏറ്റവും വേഗം കൂടിയ 4ജി സേവനം റിലയന്‍സ് ജിയോയാണെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി(ട്രായ്) കണക്കുകള്‍ വ്യക്തമാക്കുന്നു. മൈ സ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളില്‍ നിന്നു ട്രായിക്കു ലഭിച്ച റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് ജിയോ 4ജിക്കാണ് ഏറ്റവും വേഗമുള്ളതെന്ന് കണ്ടെത്തിയത്.
ഓഗസ്റ്റ് മാസത്തിലെ കണക്കുകള്‍ പ്രകാരം ജിയോയുടെ ശരാശരി വേഗം 22.3 എംബിപിഎസാണ്. എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വരിക്കാരുള്ള എയര്‍ടെല്ലിന്റെ വേഗം കേവലം 10 എംബിപിഎസാണ്. വോഡഫോണ്‍ 6.7 എംബിപിഎസ്, ഐഡിയ 6.2 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റുകണക്കുകള്‍.
ടെലികോം കമ്പനികളുടെ ഡേറ്റാ കൈമാറ്റ നെറ്റ്വര്‍ക്ക് വേഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ട്രായിയുടെ തന്നെ മൈസ്പീഡ് ആപ്പ് ലഭ്യമാണ്. രാജ്യത്തെ വിവിധ സര്‍ക്കിളുകളില്‍ നിന്നുള്ള ഡേറ്റാ കൈമാറ്റ വേഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ ട്രായിക്കു ലഭിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ ട്രായിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
3ജി വേഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് വോഡഫോണും ബിഎസ്എന്‍എല്ലുമാണ്. വോഡഫോണ്‍, എയര്‍ടെല്‍ 3ജിയുടെ ശരാശരി വേഗം 3 എംബിപിഎസ് ആണ്. തൊട്ടുപിന്നാലെ ബിഎസ്എന്‍എല്‍, ഐഡിയ എന്നിങ്ങനെയാണ്. അതേസമയം 4ജി അപ്ലോഡിങ് സ്പീഡില്‍ ഐഡിയയാണ് മുന്നില്‍. ഐഡിയയുടെ അപ്ലോഡിങ് സ്പീഡ് 5.9 എംബിപിഎസ് ആണ്. ജിയോയുടെ അപ്ലോഡിങ് വേഗം 4.9 എംബിപിഎസ് ആണ്.