റമീസ് പുറത്തുവിട്ട ചിത്രം പൂര്‍ണമായും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതാണെന്ന് പറയാന്‍ കഴിയില്ലെന്ന് ഡോ. അബ്ബാസ് പനക്കല്‍

റമീസ് പുറത്തുവിട്ട ചിത്രം പൂര്‍ണമായും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതാണെന്ന് പറയാന്‍ കഴിയില്ലെന്ന് ഡോ. അബ്ബാസ് പനക്കല്‍

തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് പുറത്തുവിട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിന്റെ ഉറവിടം വെളിപ്പെടുത്തി എഴുത്തുകാരന്‍ ഡോ. അബ്ബാസ് പനക്കല്‍.റമീസ് മുഹമ്മദിന് ചിത്രം ലഭിച്ച ഫ്രഞ്ച് ആര്‍ക്കൈവ്‌സിലെ പത്രത്തിന്റെ പൂര്‍ണരുപം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് വശദീകരണവുമായി അബ്ബാസ് പനക്കല്‍ രംഗത്തെത്തി. റമീസ് പുറത്തുവിട്ട ചിത്രം പൂര്‍ണമായും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതാണെന്ന് പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സയന്‍സ് എറ്റ് വോയേജസ് 1922 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ചിത്രത്തില്‍ ആലി മുസ്‌ലിയാരുടെ പേര് മാത്രമാണ് പരാമര്‍ശിക്കുന്നതെന്നും കുഞ്ഞഹമ്മദ് ഹാജിയെ പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More
വാരിയംകുന്നനിൽ നിന്ന് പ്രിഥ്വിരാജും ആഷിഖ് അബുവും പിന്മാറി

വാരിയംകുന്നനിൽ നിന്ന് പ്രിഥ്വിരാജും ആഷിഖ് അബുവും പിന്മാറി

വാരിയംകുന്നൻ പ്രൊജക്ടിൽ നിന്ന് പ്രഥ്വിരാജും സംവിധായകൻ ആഷിഖ് അബുവും പിന്മാറി. 2020 ജൂണിൽ പ്രഖ്യാപനം നടന്ന ചിത്രമാണിത്. നിർമ്മാതാക്കളുമായുള്ള തർക്കം കാരണമാണ് സിനിമയിൽ നിന്ന് പിന്മാറിയതെന്നും ആഷിഖ് അബു അറിയിച്ചു. വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ച് ഒന്നര വർഷത്തിന് ശേഷമാണ് സിനിമയിൽ നിന്നും പിന്മാറിയതായി സംവിധായകൻ വ്യക്തമാക്കുന്നത്. ഇതോടെ, സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായ സിനിമ പ്രഖ്യാപനത്തിനു അവസാനമുണ്ടായിരിക്കുകയാണ് എന്നാണ് വിലയിരുത്തൽ. വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയേയും മലബാർ കലാപത്തെയും സംബന്ധിച്ച ചരിത്രം സിനിമയാക്കുമെന്നാണ് ആഷിഖ് അബു പ്രഖ്യാപിച്ചിരുന്നത്. മലബാർ വിപ്ലവത്തിന്റെ…

Read More
Back To Top
error: Content is protected !!