
മാസപ്പടി; എസ്എഫ്‌ഐഒ പരാതി കോടതി സ്വീകരിച്ചു; വീണ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കും
കൊച്ചി: എക്‌സാലോജിക്-സിഎംആര്‍എല്‍ കേസില്‍ എസ്എഫ്‌ഐഒ നല്‍കിയ പരാതി കോടതി സ്വീകരിച്ചു. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കും എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. വീണ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഏഴില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച പരാതിയാണ് കോടതി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. പരാതിയില്‍ പറയുന്ന കുറ്റം നിലനില്‍ക്കും എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. പരാതിയില്‍ പറഞ്ഞിട്ടുള്ള പ്രതികള്‍ക്ക് നോട്ടീസ് അയയ്ക്കുന്ന പ്രക്രിയയാണ് അടുത്തതായി നടക്കാനുള്ളത്. അടുത്ത ആഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് നടപടികള്‍…