
വാരിയംകുന്നനിൽ നിന്ന് പ്രിഥ്വിരാജും ആഷിഖ് അബുവും പിന്മാറി
വാരിയംകുന്നൻ പ്രൊജക്ടിൽ നിന്ന് പ്രഥ്വിരാജും സംവിധായകൻ ആഷിഖ് അബുവും പിന്മാറി. 2020 ജൂണിൽ പ്രഖ്യാപനം നടന്ന ചിത്രമാണിത്. നിർമ്മാതാക്കളുമായുള്ള തർക്കം കാരണമാണ് സിനിമയിൽ നിന്ന് പിന്മാറിയതെന്നും ആഷിഖ് അബു അറിയിച്ചു. വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ച് ഒന്നര വർഷത്തിന് ശേഷമാണ് സിനിമയിൽ നിന്നും പിന്മാറിയതായി സംവിധായകൻ വ്യക്തമാക്കുന്നത്. ഇതോടെ, സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായ സിനിമ പ്രഖ്യാപനത്തിനു അവസാനമുണ്ടായിരിക്കുകയാണ് എന്നാണ് വിലയിരുത്തൽ. വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയേയും മലബാർ കലാപത്തെയും സംബന്ധിച്ച ചരിത്രം സിനിമയാക്കുമെന്നാണ് ആഷിഖ് അബു പ്രഖ്യാപിച്ചിരുന്നത്. മലബാർ വിപ്ലവത്തിന്റെ…