
കലഞ്ഞൂര്‍ ഇരട്ട കൊലപാതകം; ആക്രമണത്തിന് കാരണം സുഹൃത്ത് ഭാര്യയ്ക്കയച്ച മെസേജുകള്‍ ഭര്‍ത്താവ് കണ്ടത്
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ ഭാര്യയേയും സുഹൃത്തിനേയും ഭര്‍ത്താവ് കൊലപ്പെടുത്തിയതിന് കാരണം ഇരുവരും തമ്മിലുള്ള ബന്ധത്തിലുള്ള സംശയം. പാടം പടയണിപ്പാറയില്‍ വൈഷ്ണവിയും (28) സുഹൃത്തും അയല്‍ക്കാരനുമായ വിഷ്ണുവുമാണ്(32) കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഫോണിലേക്ക് വിഷ്ണു അയച്ച സന്ദേശങ്ങള്‍ ഭര്‍ത്താവ് ബൈജു കണ്ടിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ആക്രമണമെന്നുമാണ് വിവരം. ഞായറാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് സംഭവം. വിഷ്ണു താമസിച്ചിരുന്ന വാടകവീട്ടില്‍ വെച്ചാണ് കൊലപാതകങ്ങള്‍ നടന്നത്. സംഭവ സ്ഥലത്ത് വെച്ചു തന്നെ വൈഷ്ണവി മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ നാട്ടുകാര്‍ പത്തനംതിട്ട…