
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; സ്കൂൾ പ്രിൻസിപ്പളിനും 9 അധ്യാപകർക്കുമെതിരെ കേസ്
രാജസ്ഥാൻ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പളിനും ഒമ്പത് അധ്യാപകർക്കുമെതിരെ കേസ്. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം. സ്കൂളിലെ നാല് വിദ്യാർത്ഥിനികളാണ് പ്രധാനാധ്യാപകനും അധ്യാപകർക്കുമെതിരെ മൊഴി നൽകിയത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആദ്യം അധ്യാപകർക്കെതിരെ വെളിപ്പെടുത്തൽ നടത്തിയത്. കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചതോടെ പിതാവ് കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രധാനാധ്യാപകനും മൂന്നോളം അധ്യാപകരും ചേർന്ന് ഒരു വർഷത്തോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു പെൺകുട്ടി വെളിപ്പെടുത്തിയത്. പീഡനരംഗങ്ങളുടെ ദൃശ്യങ്ങൾ രണ്ട് അധ്യാപികമാർ ചേർന്ന് പകർത്തിയതായും കുട്ടി വെളിപ്പെടുത്തി….