
ബംഗ്ലാദേശിലെ സാഹചര്യം വിലയിരുത്തി നരേന്ദ്രമോദി
ഡല്‍ഹി: ബംഗ്ലാദേശിലെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അക്രമം വ്യാപകമാകുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശിലെ സാഹചര്യം വിലയിരുത്തിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ഒരു മണിക്കൂറോളം നേരം മോദി ചര്‍ച്ച നടത്തി. സാധ്യമായ ഇടപടെലുകള്‍ നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഹിന്ദുക്കള്‍ക്ക് നേരെ അക്രമം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവമുള്ളതാണെന്ന് പ്രധാനമന്ത്രി വിലയിരുത്തി. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടരുതെന്ന് ബംഗ്ലാദേശിനോടാവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിദേശകാര്യമന്ത്രി പ്രസ്താവന നടത്താനിടയുണ്ട്. ബംഗ്ലാദേശിലെ സാഹചര്യത്തില്‍…