
കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി വെബ്സൈറ്റ് ഒരുക്കി മാവൂര്‍ ഗ്രാമപഞ്ചായത്ത്
മാവൂര്‍ | കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കോവി നെറ്റ് എന്ന പേരിൽ വെബ്സൈറ്റുമായി മാവൂർ ഗ്രാമ പഞ്ചായത്ത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം വെബ്സൈറ്റ് ഒരുക്കുന്നത്. വെബ്സൈറ്റ് ലോഞ്ചിംഗ് ജില്ലാ കളക്ടര്‍ സാംബശിവറാവു നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്തിൻറെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ജില്ലാ കളക്ടർ പ്രത്യേകം അഭിനന്ദിച്ചു. മറ്റുള്ള പഞ്ചായത്തുകൾക്ക് ഇത് മാതൃകയാവുന്ന രീതിയിൽ മികച്ചതാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തും സര്‍ക്കാറുകളും നല്‍കുന്ന വാര്‍ത്തകളും…