കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു; ആക്രമണം കുടുംബവഴക്കിനെ തുടർന്ന്

കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു; ആക്രമണം കുടുംബവഴക്കിനെ തുടർന്ന്

കൊല്ലം: ശക്തികുളങ്ങരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു. കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണമെന്നാണ് വിവരം. ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. ഒരാളുടെ നില ഗുരുതരമാണ്. ശക്തികുളങ്ങര സ്വദേശിനി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനാണ് (74) ഇവരെ വെട്ടിയത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലക്ക് വെട്ടേറ്റ രമണിയുടെ പരിക്ക് സാരമുള്ളതാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രമണിയും അപ്പുക്കുട്ടനും തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് രമണി…

Read More
പുൽപ്പള്ളിയിൽ പത്ത് ദിവസമായി ഭീതി പരത്തിയിരുന്ന കടുവ ഒടുവിൽ കൂട്ടിൽ

പുൽപ്പള്ളിയിൽ പത്ത് ദിവസമായി ഭീതി പരത്തിയിരുന്ന കടുവ ഒടുവിൽ കൂട്ടിൽ

കൽപ്പറ്റ: കഴിഞ്ഞ 10 ദിവസമായി പുൽപള്ളിക്കടുത്ത് അമരക്കുനി, തൂപ്ര, ദേവർഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ കൂട്ടിലായി. ഇന്നലെ രാത്രി 11.30ഓടെയാണു തൂപ്ര ഭാഗത്തു സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. അഞ്ച് കൂടുകളാണ് കടുവയെ പിടികൂടാനായി വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്നത്. വ്യാഴാഴ്ചയാണ് ഇതിൽ ഒരു കൂട് സ്ഥാപിച്ചത്. കടുവ എത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ കണക്കാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ചിരുന്ന കൂടുകളിലൊന്നിൽ തന്നെ രാത്രി കടുവ കുടുങ്ങുകയും ചെയ്തു. വനംവകുപ്പിന്‍റെയും വെറ്ററിനറി സംഘത്തിന്റെയും ആർആർടിയുടെയും സംഘങ്ങൾ…

Read More
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മുന്‍ മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മുന്‍ മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പിനിരയായ സ്ത്രീ നല്‍കിയ പരാതിയില്‍ മുന്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. മാപ്രാണം മുത്രത്തിപ്പറമ്പില്‍ ബിജു കരീമിനെതിരെ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. മൂര്‍ക്കനാട് പൊയ്യാറ പരേതനായ ഗൗതമന്റെ ഭാര്യ ജയ്ഷ നല്‍കിയ പരാതിയിലാണ് നടപടി. ജയ്ഷയുടെ ഭര്‍ത്താവ് ഗൗതമന്‍ 2013 ഡിസംബറിൽ കരുവന്നൂര്‍ ബാങ്കില്‍ നിന്നും അഞ്ചുലക്ഷം രൂപ വായ്പയെടുത്തിരുന്നു. പിന്നീടത് അടച്ചു തീര്‍ത്ത് കുറച്ചുപണം സ്ഥിരനിക്ഷേപം ഇടുകയും ചെയ്തു. അതിനിടെ 2018 ജൂണ്‍ 24…

Read More
അമീബിക് മസ്തിഷ്ക ജ്വരം; പെൺകുട്ടി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം

അമീബിക് മസ്തിഷ്ക ജ്വരം; പെൺകുട്ടി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം

മലപ്പുറം: മലപ്പുറം കീഴുപറമ്പ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. അരീക്കോട് താലൂക്ക് ആശുപത്രിക്കെതിരെയാണ് മരിച്ച ദിയ ഫാത്തിമയുടെ കുടുംബം രംഗത്തെത്തിയത്. പെൺകുട്ടിയ്ക്ക് കടുത്ത പനിയും തളർച്ചയും ഉണ്ടായിട്ടും ആവശ്യമായ ചികിത്സ നൽകിയില്ല. അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ ലക്ഷണങ്ങൾ ഗൗനിച്ചില്ല എന്നിവയാണ് കുടുംബത്തിൻ്റെ ആരോപണം. ഡിസംബർ 26 നാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചത്. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളില്‍ നിന്ന് ശരീരത്തില്‍ കടക്കുന്ന…

Read More
പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം വേലകളുടെ വെടിക്കെട്ടിന് അനുമതിയില്ല

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം വേലകളുടെ വെടിക്കെട്ടിന് അനുമതിയില്ല

തൃശൂര്‍: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. പുതിയ കേന്ദ്ര സ്‌ഫോടക വസ്തു ചട്ട നിയമപ്രകാരം വെടിക്കെട്ടിന് അനുമതി നൽകാൻ ആവില്ലെന്നാണ് ജില്ലാ കലക്ടറുടെ മറുപടി. പുതിയ കേന്ദ്ര സ്‌ഫോടക വസ്തു ചട്ട നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി. വെടിക്കെട്ട് നടക്കുന്ന സ്ഥലവും വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന സ്ഥലവും തമ്മിലുള്ള ദൂരപരിധിയും 250 മീറ്റർ ചുറ്റളവിൽ ആശുപത്രിയും സ്കൂളും പെട്രോൾ…

Read More
തൃശൂർ കൊടകരയിൽ രണ്ടുപേർ വെട്ടേറ്റു മരിച്ചു

തൃശൂർ കൊടകരയിൽ രണ്ടുപേർ വെട്ടേറ്റു മരിച്ചു

തൃശൂർ: കൊടകരയിൽ രണ്ടുപേർ വെട്ടേറ്റു മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ടുപേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേൽക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. നാല് വർഷം മുമ്പ് ക്രിസ്മസ് രാത്രിയിൽ അഭിഷേകിന്റെ സുഹൃത്ത് വിവേകിനെ സുജിത്ത് ആക്രമിച്ചിരുന്നു. അന്ന് സുജിത്തിന്റെ കുത്തേറ്റ…

Read More
കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ തൂങ്ങിമരിച്ചു : മുറിയിൽ പൂട്ടിയിട്ട വളർത്തുനായകളും തീപിടിത്തത്തിൽ ചത്തു

കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ തൂങ്ങിമരിച്ചു : മുറിയിൽ പൂട്ടിയിട്ട വളർത്തുനായകളും തീപിടിത്തത്തിൽ ചത്തു

കണ്ണൂര്‍ : കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ജീവനൊടുക്കി. റിസോര്‍ട്ടിലെ കെയർടേക്കറായ പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിൽ ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം. റിസോര്‍ട്ടിൽ നിന്ന് ഓടിപ്പോയ ജീവനക്കാരനെ കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റിസോര്‍ട്ടിന് തീ പടര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിസോര്‍ട്ടിന് തീയിട്ടശേഷം ഇയാള്‍  ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. റിസോര്‍ട്ടിലെ ആര്‍ക്കും സംഭവത്തിൽ പരിക്കില്ല. റിസോര്‍ട്ടിലെ തീയും നിയന്ത്രണ…

Read More
ആരാണ് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ | Rajendra Arlekar?

ആരാണ് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ | Rajendra Arlekar?

ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറിനെ ചുമതലപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി. ഗോവയില്‍ നിന്നുള്ള നേതാവായ ആര്‍ലേകര്‍ ഉടന്‍ കേരള ഗവര്‍ണറായി ചുമതലയേറ്റെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി കേന്ദ്രനേതൃത്വവുമായും അടുത്ത ബന്ധമുള്ള ആര്‍ലേകര്‍ കറകളഞ്ഞ ആര്‍എസ്എസ്സുകാരനാണ്. ഗോവയില്‍ നീണ്ട കാലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ അദ്ദേഹം 1989 മുതലാണ് ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാരംഭിച്ചത്. ഗോവയില്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറി. ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവല്പ്‌മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍, ഗോവ എസ്.സി ആന്റ് അദര്‍ ബാക്ക്‌വേര്‍ഡ് ക്ലാസസ് ഫിനാന്‍ഷ്യല്‍…

Read More
Back To Top
error: Content is protected !!