
നടൻ കമലഹാസന് കോവിഡ് സ്ഥിരീകരിച്ചു: താരം ചെന്നൈ ആശുപത്രിയില്‍ നിരീക്ഷണത്തിൽ
ചെന്നൈ: തമിഴ് സൂപ്പര്‍താരം കമലഹാസന് കോവിഡ് സ്ഥിരീകരിച്ചു. നടൻ തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ കോവിഡ് പോസിറ്റീവായ വിവരം ആരാധകരെ അറിയിച്ചത്. യുഎസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിനു പിന്നാലെ രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധന നടത്തുകയായിരുന്നു. ഇക്കാര്യമെല്ലാം പരാമർശിച്ച് കൊണ്ട് ആരോഗ്യനിലയെ സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ”യുഎസിൽ നിന്ന് തിരികെ എത്തിയപ്പോൾ രോഗലക്ഷണങ്ങൾ ആരംഭിച്ചിരുന്നു. പരിശോധന നടത്തിയതോടെ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. കൊവിഡ് നമ്മെ വിട്ടു പോയിട്ടില്ലെന്നും എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും കമൽഹാസൻ ട്വീറ്റ് ചെയ്തു. കമലിപ്പോൾ…