ന്യൂദില്ലി റെയിൽവെ സ്റ്റേഷൻ ദുരന്തം;മരണം 18 ആയി, ചികിത്സയിലായിരുന്ന 3പേർ കൂടി മരിച്ചു, 50ലധികം പേർക്ക് പരിക്ക്

ന്യൂദില്ലി റെയിൽവെ സ്റ്റേഷൻ ദുരന്തം;മരണം 18 ആയി, ചികിത്സയിലായിരുന്ന 3പേർ കൂടി മരിച്ചു, 50ലധികം പേർക്ക് പരിക്ക്

ദില്ലി: ന്യൂദില്ലി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ചികിത്സയിലായിരുന്ന മൂന്നു പേര്‍ കൂടി പുലര്‍ച്ചെയോടെ മരിച്ചു. ദില്ലി ലേഡി ഹാര്‍ഡിങ് ആശുപത്രിയിൽ എത്തിച്ച മൂന്നു പേരാണ് മരിച്ചത്. മരിച്ച 18 പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്. മരിച്ചവരിൽ ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂദില്ലി റെയില്‍വെ സ്റ്റേഷനിൽ നിന്ന്…

Read More
കുംഭമേള കുറച്ചുദിവസം കൂടി നീട്ടണം, നിരവധി പേർ അവസരം കാത്തിരിക്കുന്നുവെന്ന് അഖിലേഷ് യാദവ്

കുംഭമേള കുറച്ചുദിവസം കൂടി നീട്ടണം, നിരവധി പേർ അവസരം കാത്തിരിക്കുന്നുവെന്ന് അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമെന്ന് വിശേഷിപ്പിക്കുന്ന മഹാകുംഭമേള കുറച്ച് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുംഭമേളയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം കാത്ത് നിരവധി ആളുകളും പലയിടങ്ങളിലായി കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ 75 ദിവസമാണ് കുംഭമേള നടന്നിരുന്നതെന്നും അഖിലേഷ് യാദവ് ഓര്‍മപ്പെടുത്തി. കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി പോകുന്ന ആളുകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിറയുന്നുണ്ട്. കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ആളുകളുടെ തിരക്കുമൂലം പ്രയാഗ്‌രാജിലേക്കുള്ള റോഡില്‍ കിലോമീറ്ററുകളോളം ദൂരത്തില്‍…

Read More
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: പ്രതിയെ തിരിച്ചറിഞ്ഞ് മലയാളി നഴ്സ്

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: പ്രതിയെ തിരിച്ചറിഞ്ഞ് മലയാളി നഴ്സ്

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയും ബംഗ്ലദേശ് സ്വദേശിയുമായ മുഹമ്മദ് ഷെരിഫുൾ ഇസ്‌ലാം ഷെഹ്സാദിനെ മുഖ്യസാക്ഷിയായ മലയാളി നഴ്സ് ഏലിയാമ്മ ഫിലിപ്പും മറ്റൊരു ജോലിക്കാരിയായ ജുനുവും തിരിച്ചറിഞ്ഞു. യഥാർഥ പ്രതിയെ അല്ല പിടികൂടിയതെന്ന് പ്രചാരണങ്ങളുണ്ടായിരുന്നു. ഷെരിഫുൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആർതർറോഡ് ജയിലിലാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ മുഖം തിരിച്ചറിയൽ പരിശോധനയിലും പ്രതി ഷെരിഫുൽ തന്നെയാണെന്നു സ്ഥിരീകരിച്ചിരുന്നു. ഡിഎൻഎ പരിശോധനാഫലം കൂടി വരാനുണ്ട്. സെയ്ഫ് അലി ഖാന്റെ…

Read More
ബിജെപി ഡൽഹിയിൽ പ്രകടന പത്രിക പുറത്തിറക്കി; സ്ത്രീകൾക്ക് 2500 രൂപ പെൻഷൻ, 500 രൂപയ്ക്ക് എൽപിജി

ബിജെപി ഡൽഹിയിൽ പ്രകടന പത്രിക പുറത്തിറക്കി; സ്ത്രീകൾക്ക് 2500 രൂപ പെൻഷൻ, 500 രൂപയ്ക്ക് എൽപിജി

ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടന പത്രികയുടെ ആദ്യ ഭാഗം ബിജെപി പ്രസിഡന്റ് ജെ പി നദ്ദ വെള്ളിയാഴ്ച പുറത്തിറക്കി. സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ സഹായം, 500 രൂപയ്ക്ക് എൽപിജി സിലിണ്ടറുകൾ, മുതിർന്ന പൗരന്മാർക്ക് 2,500 രൂപ പെൻഷൻ എന്നിവ പ്രഖ്യാപിച്ചു. ബിജെപി അധികാരത്തിലെത്തിയാൽ ഡൽഹിയിൽ നിലവിലുള്ള എല്ലാ പൊതുജനക്ഷേമ പദ്ധതികളും തുടരുമെന്നും അദ്ദേഹം ഉറപ്പുനൽകി. ‘സങ്കൽപ് പത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറക്കി പത്രസമ്മേളനത്തിൽ സംസാരിച്ച നദ്ദ വികസിത ഡൽഹിയുടെ അടിത്തറയാണ് പാർട്ടിയുടെ…

Read More
രാജ്യതലസ്ഥാനത്ത് ഇനി തെരഞ്ഞെടുപ്പ് ചൂട്; ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു | delhi assembly elections 2025

രാജ്യതലസ്ഥാനത്ത് ഇനി തെരഞ്ഞെടുപ്പ് ചൂട്; ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു | delhi assembly elections 2025

70 അംഗ ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണും. എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂർത്തിയാക്കും. 17 വരെ നാമനിർദേശപത്രിക നൽകാം. 18ന് സൂക്ഷ്മപരിശോധന നടത്തും. 20നകം പത്രിക പിൻവലിക്കാം. 13,033 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ഉണ്ടാവുക. മദ്യനയ അഴിമതി കേസടക്കം സജീവ ചര്‍ച്ചയാകുന്ന പ്രതികൂല സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടി മൂന്നാമതും അധികാരം പിടിക്കുമോ എന്നതിലാണ് ആകാംക്ഷ. ദില്ലിയിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കിയെന്ന…

Read More
വിവാദ പരാമർശത്തിൽ ഹൈക്കോടതി ജഡ്ജിക്ക് സുപ്രീംകോടതിയുടെ വിമർശനം

വിവാദ പരാമർശത്തിൽ ഹൈക്കോടതി ജഡ്ജിക്ക് സുപ്രീംകോടതിയുടെ വിമർശനം

ന്യൂഡൽഹി: വിവാദ പരാമർശങ്ങൾ നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന് സുപ്രീംകോടതി കൊളീജിയത്തിന്റെ രൂക്ഷ വിമർശനം. പൊതുപ്രസ്താവനകളിൽ പദവിയുടെ അന്തസ്സും മര്യാദയും കാണിക്കണമെന്ന് കൊളീജിയം വ്യക്തമാക്കി. ഒരു ജഡ്ജിയിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശങ്ങളാണ് ഉണ്ടായതെന്നും കൊളീജിയം ചൂണ്ടിക്കാട്ടി. അതേസമയം പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്ന് കൊളീജിയത്തിനു മുന്നിൽ നേരിട്ടു ഹാജരായ ശേഖർ കുമാർ യാദവ് പറഞ്ഞു. പ്രസംഗം പരിശോധിച്ചശേഷമാണ് ശേഖർ കുമാറിനോട് നേരിട്ട് ഹാജരാകാൻ കൊളീജിയം നിർദേശിച്ചത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ്…

Read More
വീട്ടിൽ ഭാര്യയ്‌ക്കൊപ്പം 21കാരനായ കാമുകൻ; നഖങ്ങൾ പിഴുത് മർദിച്ചുകൊന്ന് ഭർത്താവ്

വീട്ടിൽ ഭാര്യയ്‌ക്കൊപ്പം 21കാരനായ കാമുകൻ; നഖങ്ങൾ പിഴുത് മർദിച്ചുകൊന്ന് ഭർത്താവ്

ഭാര്യയ്ക്കൊപ്പമുണ്ടായിരുന്ന കാമുകനെ ഭർത്താവ് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. ഋതിക്ക് വർമ എന്ന 21 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അജ്മത് എന്നയാളെ പൊലീസ് പിടികൂടി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഡൽഹിയിലെ ശാസ്ത്രി പാർക്ക് ഏരിയയിലെ വീട്ടിൽ തന്റെ ഭാര്യയ്ക്കൊപ്പം ഋതിക്കിനെ കണ്ട അജ്മത് ഇരുവരെയും മർദിക്കുകയായിരുന്നെന്നു ഡപ്യൂട്ടി പൊലീസ് കമ്മിഷണർ രാകേഷ് പവേരിയ പറഞ്ഞു.‌ അജ്മതും കൂട്ടുകാരും ഋതിക്കിനെ ക്രൂരമായി തല്ലിച്ചതച്ചെന്നു ഋതിക്കിന്റെ ബന്ധുക്കൾ ആരോപിച്ചു. ‘‘അവർ ഋതിക്കിന്റെ നഖങ്ങൾ പിഴുതെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. അവന്റെ…

Read More
അന്ധവിശ്വാസം: അച്ഛനാകാനുള്ള പ്രാര്‍ത്ഥനയുടെ ഭാഗമായി കോഴിക്കുഞ്ഞിനെ ജീവനോടെ ഭക്ഷിച്ചു, ഛത്തീസ്ഗഡില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

അന്ധവിശ്വാസം: അച്ഛനാകാനുള്ള പ്രാര്‍ത്ഥനയുടെ ഭാഗമായി കോഴിക്കുഞ്ഞിനെ ജീവനോടെ ഭക്ഷിച്ചു, ഛത്തീസ്ഗഡില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

ഛത്തീസ്ഗഡ്: കോഴിക്കുഞ്ഞിനെ ഭക്ഷിച്ചാല്‍ അച്ഛനാകാന്‍ സാധിക്കുമെന്ന അന്ധവിശ്വാസം വിശ്വസിച്ച് അതുപോലെ ചെയ്ത യുവാവ് മരിച്ചു. ഛത്തീസ്ഗഡില്‍ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആനന്ദ് യാദവ് എന്ന യുവാവാണ് മരിച്ചത്. അച്ഛനാകാനുള്ള പ്രാര്‍ത്ഥനയുടെ ഭാഗമായാണ് ഇയാള്‍ കോഴിക്കുഞ്ഞിനെ ജീവനോടെ ഭക്ഷിച്ചത്. പിന്നാലെ ശ്വാസതടസം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു. ജീവനോടെ വിഴുങ്ങിയ കോഴിക്കുഞ്ഞ് തൊണ്ടയില്‍ കുടുങ്ങുകയും ശ്വസതടസ്സം അനുഭവപ്പെട്ടാണ് യുവാവ് മരിക്കുന്നത്. അംബികാപൂരിലായിരുന്നു സംഭവം. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആനന്ദ് വിവാഹിതനായത്. എന്നാല്‍, കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയാല്‍ കുഞ്ഞുണ്ടാകുമെന്ന അന്ധവിശ്വാസം…

Read More
Back To Top
error: Content is protected !!