മുല്ലപ്പെരിയാർ: കേരളത്തിന് രൂക്ഷ വിമർശനം, സമയം കളയരുതെന്ന് സുപ്രീം കോടതി

മുല്ലപ്പെരിയാർ: കേരളത്തിന് രൂക്ഷ വിമർശനം, സമയം കളയരുതെന്ന് സുപ്രീം കോടതി

മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി. ജനം പരിഭ്രാന്തിയിൽ നിൽക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയം പറയരുതെന്ന് സുപ്രിംകോടതി പറഞ്ഞു. ഉചിതമായ ജലനിരപ്പ് എത്രയെന്ന് സംവാദം നടത്താനല്ല ശ്രമിക്കേണ്ടത്. തമിഴ്‌നാടും മേൽനോട്ട സമിതിയുമായി ആശയ വിനിമയം നടത്തുകയാണ് വേണ്ടതെന്നും സുപ്രിംകോടതി പറഞ്ഞു. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട വിഷയം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയം കളിക്കരുത്. ഉത്തരവാദിത്തത്തോടെ പെരുമാറണം. ജലനിരപ്പ് സംബന്ധിച്ച് എല്ലാ കക്ഷികളും ആശയവിനിമയം നടത്തണം. വിഷയത്തിൽ സംസ്ഥാന സർക്കാരുകളുടെ ഏകോപനം ഉണ്ടാകണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ്…

Read More
മുല്ലപ്പെരിയാറില്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു; ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു

മുല്ലപ്പെരിയാറില്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു; ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു

കോട്ടയം: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കനത്തമഴ. മുല്ലപ്പെരിയാറില്‍(Mullapperiyar) ആദ്യ മുന്നറിയിപ്പ് (Warning) പുറപ്പെടുവിച്ചു. ജലനിരപ്പ് 136 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഇടുക്കി ജില്ലയിലെ ചിലയിടങ്ങളിലും പത്തനംതിട്ടയുടെ മലയോരമേഖലകളിലും കനത്ത മഴയാണ്. പത്തനംതിട്ടയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടിയതായി സംശയിക്കുന്നു. കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്തമഴയാണ് പെയ്യുന്നത്.

Read More
ഇടുക്കി കട്ടപ്പനയിൽ ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയിൽ

ഇടുക്കി കട്ടപ്പനയിൽ ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയിൽ

ഇടുക്കി കട്ടപ്പനയിൽ ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയിൽ. ജാർഖണ്ഡ് (Jharkhand) സ്വദേശികളായ മുൻഷി ബസ്രയുടെയും അൽബീനയുടെയും മകള്‍ പ്രീതിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മേട്ടുക്കുഴിയിലെ ഒരു ഏലത്തോട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. മൂന്നാഴ്ച മുമ്പാണ് പെണ്‍കുട്ടിയും മാതാപിതാക്കളും തോട്ടം ജോലിക്കായി ഇവിടെയത്തിയത്. രാവിലെ കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പുറക് വശത്തായിട്ടായിരുന്നു മൃതദേഹം. ഇതിന് പിന്നാലെ മാതാപിതാക്കള്‍ പൊലീസില്‍ വിവരം അറയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു….

Read More
എറണാകുളത്തും ഇടുക്കിയിലും  കനത്ത കാറ്റും മഴയും,  വ്യാപകനാശനഷ്ടം; വീടുകൾ തകർന്നു

എറണാകുളത്തും ഇടുക്കിയിലും കനത്ത കാറ്റും മഴയും, വ്യാപകനാശനഷ്ടം; വീടുകൾ തകർന്നു

കനത്തമഴയിലും കാറ്റിലും എറണാകുളം, ഇടുക്കി ജില്ലകളില്‍ പലയിടത്തും വ്യാപകനാശനഷ്ടം. എറണാകുളം കോട്ടുവള്ളി,ആലങ്ങാട്, കരുമാലൂര്‍ പഞ്ചായത്തുകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഇടുക്കി പടിഞ്ഞാറേ കോടിക്കുളത്ത് ഒട്ടേറെ വീടുകള്‍ക്ക് മുകളില്‍ മരംവീണു. മരങ്ങള്‍ കടപുഴകി പലയിടത്തും ഗതാഗതം തടസപ്പെട്ടു. വ്യാപക കൃഷിനാശവുമുണ്ട്.

Read More
അനുമതിയില്ലാതെ ഇടമലക്കുടി സന്ദർശിച്ചു; വ്‌ളോഗർ സുജിത് ഭക്‌തനെതിരെ അന്വേഷണം

അനുമതിയില്ലാതെ ഇടമലക്കുടി സന്ദർശിച്ചു; വ്‌ളോഗർ സുജിത് ഭക്‌തനെതിരെ അന്വേഷണം

ഇടുക്കി: ഇടമലക്കുടിയിലേക്ക് പ്രമുഖ വ്‌ളോഗർ സുജിത്ത് ഭക്‌തൻ നടത്തിയ യാത്രയിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് വ്‌ളോഗറുടെ യാത്രയെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിക്കാതെ യാത്ര നടത്തിയ ഇവര്‍ക്കെതിരെ സിപിഐ യുവജന സംഘടന പൊലീസില്‍ പരാതി നല്‍കി. കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഒന്നരവര്‍ഷമായെങ്കിലും ഇനിയും ഒരു കോവിഡ് രോഗിപോലുമില്ലാത്ത ലോകത്തെ അപൂര്‍വ പ്രദേശങ്ങളിലൊന്നാണ് മൂന്നാറിലെ ഇടമലക്കുടി. പുറത്ത് നിന്നുള്ള അന്യരെ പ്രദേശത്തേക്ക് കടക്കാന്‍ അനുവദിക്കാതെയും സാമൂഹിക അകലവും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുമാണ് ഇടമലക്കുടി…

Read More
Back To Top
error: Content is protected !!