
നയൻതാരയുടെ ഡോക്യുമെന്ററി: ഇടക്കാല ഉത്തരവിനുള്ള നീക്കം ഉപേക്ഷിച്ചെങ്കിലും പ്രധാന കേസ് തുടരുമെന്ന് ധനുഷ്
ചെന്നൈ: നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ‘നയൻതാര: ബിയോണ്ട് ദ് ഫെയ്റി ടെയ്ൽ’ എന്ന ഡോക്യുമെന്ററിയിൽ ധനുഷിന്‍റെ സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിക്കുന്നത് തടയുന്ന ഇടക്കാല ഉത്തരവിനുള്ള ശ്രമം നടൻ ധനുഷിന്റെ നിർമാണ കമ്പനി ഉപേക്ഷിച്ചു. എന്നാൽ ഒരു കോടി രൂപ നഷ്ട പരിഹാരവും ദൃശ്യങ്ങൾ ഉപയോഗിക്കുന്നത് സ്ഥിരമായി തടയണമെന്നുമുള്ള പ്രധാന കേസ് തുടരും. കേസുമായി മുന്നോട്ട് പോകാൻ ധനുഷ് സമ്മതിച്ചതിനെ തുടർന്ന് ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി ഇടക്കാല നിരോധന അപേക്ഷ തീർപ്പാക്കി. ഏപ്രിൽ ഒൻപതിന് കേസ് വീണ്ടും പരിഗണിക്കും. ധനുഷിന്…