
“കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി മകനെ ഭയന്നാണ് കഴിഞ്ഞത്, പുറത്തിറങ്ങിയാല്‍ എന്നേയും കൊല്ലും” സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന പരാതിയിൽ അച്ഛനെ മകന്‍ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അമ്മ
തിരുവനന്തപുരം: വെള്ളറട കിളിയൂരില്‍ അച്ഛനെ മകന്‍ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അമ്മ. കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി മകന്‍ പ്രജിനെ ഭയന്നാണ് താനും ഭര്‍ത്താവ് ജോസും ജീവിച്ചിരുന്നതെന്ന് സുഷമ പറയുന്നു. കൊച്ചിയില്‍ സിനിമാ പഠനത്തിന് പോയി വന്നശേഷമാണ് പ്രജിന് മാറ്റങ്ങള്‍ വന്നതെന്നും സുഷമാകുമാരി വ്യക്തമാക്കുന്നു. ‘അധിക സമയവും അവന്‍ മുറി പൂട്ടിയിട്ടേ പുറത്തിറങ്ങാറുള്ളു. അവന്റെ മുറിയിലേക്ക് കയറാന്‍ ഞങ്ങളെ സമ്മതിക്കില്ല. ചില സമയങ്ങളില്‍ മുറിയില്‍നിന്ന് ഓം പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേള്‍ക്കുമായിരുന്നു. മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന്…