
കോവിഡ് ബാധിതർ 7 ലക്ഷം കടന്ന് ബെംഗളൂരു ; നഗരത്തിൽ ഓരോ മണിക്കൂറിലും പോസിറ്റീവാകുന്നത് 700 പേർ വീതം
കോവിഡ് ബാധിതർ 7 ലക്ഷം കടന്ന ബെംഗളൂരു നഗരത്തിൽ ഓരോ മണിക്കൂറിലും പോസിറ്റീവാകുന്നത് 700 പേർ വീതം. നഗരത്തിലെ 16 പേരിൽ കോവിഡ് വൈറസിന്റെ ഇരട്ട വ്യതിയാന വകഭേദം ( ബി.1.617) കൂടി സ്ഥിരീകരിച്ചതോടെ സ്ഥിതി ഇനിയും രൂക്ഷമാകുമോ എന്ന് ആശങ്കയുണ്ട്. കോവിഡിന്റെ 34 വകഭേദങ്ങൾ നേരത്തെ തന്നെ ഇവിടെ കണ്ടെത്തിയിരുന്നു. ഒരു ചതുരശ്ര കിലോമീറ്റർ പരിധിയിൽ നിലവിൽ 300 കോവിഡ് ബാധിതരാണുള്ളത്. ആശുപത്രികളിൽ ഓക്സിജൻ, തീവ്രപരിചരണ, വെന്റിലേറ്റർ കിടക്കകൾ ലഭിക്കാതെ വന്നതോടെ പലരും ചികിത്സയ്ക്കായി മൈസൂരു,…