
പി.സി. ജോര്‍ജ് ഇന്ന് പോലീസില്‍ കീഴടങ്ങിയേക്കും, പിന്തുണയുമായി BJP പ്രവര്‍ത്തകര്‍
ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശ കേസില്‍ ഒളിവില്‍ പോയ പി.സി. ജോര്‍ജ് ഇന്ന് പോലീസില്‍ കീഴടങ്ങിയേക്കും. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ശനിയാഴ്ച നോട്ടീസ് നല്‍കിയതിന് പിന്നാലെ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു പി.സി. ജോര്‍ജ് പോലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ മുതല്‍ പി.സി. ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് ബി.ജെ.പി. പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി. പിന്നാലെ ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി. പി.സി. ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി സ്റ്റേഷനിലേക്ക് എത്തിയേക്കാം എന്ന സ്ഥിതി മുന്നില്‍ക്കണ്ടാണ് പോലീസ് സ്ഥലത്തെത്തിയിരിക്കുന്നത്. മത വിദ്വേഷ…