ജിഫ് ഫീച്ചര്‍ ഉള്‍പ്പെടുത്തി ഇന്‍സ്റ്റഗ്രാം

ജിഫ് ഫീച്ചര്‍ ഉള്‍പ്പെടുത്തി ഇന്‍സ്റ്റഗ്രാം

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് സന്തോഷിക്കാം. മെസേജുകളില്‍ ജിഫ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയാണ് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളെ ഞെട്ടിച്ചത്. ഇതുവഴി കൂട്ടുകാര്‍ക്ക് ഡയറക്ട് മെസേജ് അയക്കുന്നതിലൂടെ ജിഫ് കൂടി അയയ്ക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുക. ‘സീ ഓള്‍ ബൈ ക്രിയേറ്റര്‍’ ഫീച്ചറും ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിഫ് ക്രിയേറ്റേഴ്സ് സെര്‍ച്ച് ചെയ്യാനുള്ള ഓപ്ഷനാണ് ഇത്. ഈ ഫീച്ചറിലൂടെ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ജിഫ്സും ജിഫ്സ് കീവേര്‍ഡ്സും കണ്ടെത്താവുന്നതാണ്.

Read More
ജിമെയില്‍ വായിക്കാന്‍ ഗൂഗിള്‍  തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ അനുവദിക്കുന്നു

ജിമെയില്‍ വായിക്കാന്‍ ഗൂഗിള്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ അനുവദിക്കുന്നു

ജിമെയില്‍ അക്കൗണ്ടിലെ വിവരങ്ങള്‍ വായിക്കാന്‍ ഗൂഗ്ള്‍ ഇപ്പോഴും തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ അനുവദിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച സി.എന്‍.എന്‍ റിപ്പോര്‍ട്ട് വ്യാഴാഴ്ച പുറത്തു വിട്ടു. ഡാറ്റ ഉപയോഗിക്കുന്നത് ഉപയോക്താക്കള്‍ക്ക് സുതാര്യമായിരിക്കുന്നിടത്തോളം കാലം ഡവലപ്പര്‍മാര്‍ക്ക് മൂന്നാം കക്ഷികളുമായി ഡാറ്റ പങ്കിടാമെന്ന് യു.എസ് സെനറ്റര്‍മാര്‍ക്ക് ഗൂഗ്ള്‍ അയച്ച കത്തില്‍ പറയുന്നു. പ്രവേശനം അനുവദിക്കണമോ എന്ന് തീരുമാനിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് സ്വകാര്യത നയം സൗകര്യം നല്‍കുന്നെന്നും ഗൂഗിള്‍ അമേരിക്കയുടെ പബ്ലിക് പോളിസി ആന്റ് ഗവണ്‍മെന്റ് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് സൂസന്‍ മോലിനാരി പറഞ്ഞു….

Read More
ട്വിറ്ററില്‍ ഹിന്ദി ഭാഷയ്ക്ക് ജനപ്രീതിയേറുന്നു

ട്വിറ്ററില്‍ ഹിന്ദി ഭാഷയ്ക്ക് ജനപ്രീതിയേറുന്നു

കഴിഞ്ഞ കൊല്ലം റീട്വീറ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ ട്വീറ്റുകളില്‍ 15 ല്‍ 11 എണ്ണവും ഹിന്ദിഭാഷയിലുള്ളതായിരുന്നു. ഹിന്ദി ട്വീറ്റുകള്‍ക്ക് ജനപ്രീതിയേറുന്നു. മിച്ചിഗന്‍ സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇന്ത്യന്‍ സോഷ്യല്‍ മീഡിയയിലെ ഈ മാറ്റം ശ്രദ്ധയില്‍പെട്ടത്. ഇംഗ്ലീഷ് പരിജ്ഞാനമുള്ളവരുടെ ഇടയില്‍ മാത്രമാണ് മുമ്പ് ട്വീറ്റുകള്‍ ഇടം പിടിച്ചിരുന്നതെങ്കില്‍, ഹിന്ദി ഭാഷയിലുള്ള ട്വീറ്റുകള്‍ക്ക് അടുത്തകാലത്തായി വലിയ സ്വാകാര്യത ലഭിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ കൊല്ലം റീട്വീറ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ ട്വീറ്റുകളില്‍ 15…

Read More
ഇലക്ട്രിക് കാറുകളുമായി ടെക്നോപാര്‍ക്കിലെ ഐ.ടി. കമ്പനിയായ അലിയാന്‍സ്

ഇലക്ട്രിക് കാറുകളുമായി ടെക്നോപാര്‍ക്കിലെ ഐ.ടി. കമ്പനിയായ അലിയാന്‍സ്

കേരളത്തിലാദ്യമായാണ് ഇലക്ട്രിക് ടാക്സി സര്‍വീസ് നടത്തുന്നത്.ടെക്നോപാര്‍ക്കിനകത്തായി അഞ്ചു ഓഫീസുകളാണ് അലിയാന്‍സിനുള്ളത്. ഒരു ഓഫീസില്‍നിന്ന് മറ്റൊന്നിലേക്ക് ജീവനക്കാരെ കൊണ്ടു പോകുന്നതിനാണ് ഇലക്ട്രിക് കാറുകള്‍ കൂടുതലായി ഉപയോഗിക്കുക. തൊണ്ണൂറിലേറെ കാബുകളാണ് ജീവനക്കാര്‍ക്കായി ടെക്നോപാര്‍ക്കിലുള്ളത്. അഞ്ചു കാബുകളാണ് ആദ്യ ഘട്ടമായി കമ്പനി ഉപയോഗിക്കുന്നത്. ടെക്നോപാര്‍ക്ക് കാമ്പസില്‍ തന്നെ കാറുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി ഒരു ചാര്‍ജിങ് പോയിന്റുണ്ട്. ഈ ക്വിക്ക് ചാര്‍ജറില്‍ 90 മിനിറ്റ് മതി ചാര്‍ജാവാന്‍. എട്ടു ലക്ഷ രൂപ ചെലവിലാണ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. സാധാരണ പോര്‍ട്ടുകള്‍ ഉപയോഗിച്ചും കാറുകള്‍…

Read More
ലിംഗ വിവേചനം നടത്തിയെന്നാരോപിച്ച് ഫെയ്‌സ്ബുക്കിനെതിരെ കേസ്

ലിംഗ വിവേചനം നടത്തിയെന്നാരോപിച്ച് ഫെയ്‌സ്ബുക്കിനെതിരെ കേസ്

തൊഴില്‍ പരസ്യങ്ങളില്‍ ലിംഗവിവേചനം നടത്തിയെന്നാരോപിച്ച് ഫെയ്സ്ബുക്ക് ഉള്‍പ്പടെ പത്തോളം തൊഴില്‍ ദാതാക്കള്‍ക്കെതിരെ കേസ്. വിവിധ തസ്തികകളിലേക്ക് സ്ത്രീകളേയും പുരുഷന്മാരെയും വെവ്വേറെ ലക്ഷ്യം വെച്ച് പരസ്യം നല്‍കിയതിനാണ് കേസ്. ഫെയ്സ്ബുക്കിന്റെ പരസ്യ വിതരണ സംവിധാനം വഴി നല്‍കിയ പരസ്യങ്ങള്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനാണ് ഫെയ്സ്ബുക്കിനെതിരെ യുഎസ് ഈക്വല്‍ എംപ്ലോയ്മെന്റ് ഓപ്പര്‍ച്ചൂനിറ്റി കമ്മീഷന് പരാതി നല്‍കിയത്.യൂണിയന് പുറമെ മൂന്ന് വനിതാ തൊഴിലാളികള്‍, അമേരിക്കയിലെ കമ്മ്യൂണിക്കേഷന്‍ ജീവനക്കാര്‍ എന്നിവരാണ് പരാതിയില്‍ കക്ഷിചേര്‍ന്നിരിക്കുന്നത്. പോലീസ് സേന, ഡ്രൈവര്‍ പോലുള്ള…

Read More
നോക്കിയ 5.1 പ്ലസ് ഉടന്‍ ഇന്ത്യയിലെത്തും

നോക്കിയ 5.1 പ്ലസ് ഉടന്‍ ഇന്ത്യയിലെത്തും

നോക്കിയ 5.1 പ്ലസ് സെപ്റ്റംബര്‍ 24ന് ഇന്ത്യയിലെത്തും. ഫ്ളിപ്കാര്‍ട്ടിലും നോക്കിയ ഓണ്‍ലൈന്‍ സ്റ്റോറുകളിലുമാണ് ഫോണ്‍ ലഭിക്കുക. 16,700 രൂപയുമാണ് ഫോണിന് വില വരുന്നത്. 1520×720 പിക്സലില്‍ 5.86 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിന്. 3 ജിബി റാം 32 ജിബി സ്റ്റോറേജുള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 13 എംപി 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഉള്ളത്. 8 എംപി ഫ്രണ്ട് ക്യാമറയാണ്. 3,060 എംഎഎച്ചാണ് ബാറ്ററി. റിയര്‍…

Read More
ജിയോഫോണില്‍ ഇനി യൂട്യൂബ് ആപ്പും ലഭിക്കും

ജിയോഫോണില്‍ ഇനി യൂട്യൂബ് ആപ്പും ലഭിക്കും

വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നീ മെസേജിങ് ആപ്ലിക്കേഷനുകള്‍ക്ക് ശേഷം ജിയോ ഫോണില്‍ ഇനി യൂറ്റിയൂബ് ആപ്പും ലഭ്യം. ജിയോസ്റ്റോറില്‍ നിന്നും യൂട്യൂബ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 2,999 രൂപയാണ് ഫോണിന്റെ വില. 2.4 ഇഞ്ചാണ് ഡിസ്പ്ലേ. വലിയ സ്‌ക്രീനും കീബോര്‍ഡ് സ്പേസും ഫോണിനുണ്ട്. 512 എംപി റാം, 4 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഫോണിനുള്ളത്. ഫേസ്ബുക്ക്, യൂട്യൂബ്, ഗൂഗിള്‍ മാപ്പ് എന്നിവയും ഫോണിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് 128 ജിബി വരെ വര്‍ധിപ്പിക്കാം. 2,000 എംഎഎച്ചാണ്…

Read More
ഡാര്‍ക്ക് മോഡുമായി വാട്‌സ് ആപ് രംഗത്തെത്തുന്നു

ഡാര്‍ക്ക് മോഡുമായി വാട്‌സ് ആപ് രംഗത്തെത്തുന്നു

ഫേസ്ബുക്കിന് പിന്നാലെ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ് ആപും ഡാര്‍ക്ക് മോഡുമായി രംഗത്തെത്തുന്നു. ഇപ്പോള്‍ വെളുത്ത നിറത്തിലുള്ള യൂസര്‍ ഇന്റര്‍ഫേസില്‍ മാത്രമാണ് വാട്‌സ് ആപ് ലഭ്യമാവുക. വാബ്ബീറ്റ ഇന്‍ഫോയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയായി യുസര്‍ ഇന്റര്‍ഫേസില്‍ കാര്യമായ മാറ്റങ്ങള്‍ക്കൊന്നും വാട്‌സ് ആപ് മുതിര്‍ന്നിട്ടില്ല. ചാറ്റ് വിന്‍ഡോയിലെ വാള്‍പേപ്പര്‍ മാറ്റാന്‍ മാത്രമാണ് വാട്‌സ് ആപ് അവസരം നല്‍കിയിരുന്നത്. വിവിധ ആപുകള്‍ ഡാര്‍ക്ക് മോഡിലുള്ള യൂസര്‍ ഇന്‍ര്‍ഫേസ് അവതരിപ്പിച്ചിട്ടുണ്ട്. ട്വിറ്റര്‍, യുട്യൂബ് തുടങ്ങിയവരെല്ലാം തന്നെ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചിരുന്നു….

Read More
Back To Top
error: Content is protected !!