മുസ്‍ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം: കാന്തപുരം

മുസ്‍ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം: കാന്തപുരം

കാഞ്ഞങ്ങാട് കൊലപാതകത്തില്‍ മുസ്‍ലിം ലീഗിനെതിരെ വിമര്‍ശനവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍. മുസ്‍ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം. അണികളെ നിലക്കുനിര്‍ത്താന്‍ തയ്യാറാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.രാഷ്ട്രീയ തോല്‍വിക്ക് മറയിടാനാണ് ലീഗ് അരും കൊലകള്‍ നടത്തുന്നത്. ഇത് ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കേരള മുസ്‍ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ഇന്നലെ രാത്രി കല്ലുരാവി മുണ്ടത്തോട്ട് വെച്ചാണ് മോട്ടോര്‍ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അബ്ദുറഹ്മാന്‍ ഔഫും സുഹൃത്ത് ഷുഹൈബും ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ മുണ്ടത്തോട് സ്വദേശി…

Read More
ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു

ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു

ഇടുക്കി ചിറ്റാമ്പാറയിലെ തോട്ടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. മരിച്ചത് ആരെന്ന് വ്യക്തമായിട്ടില്ല.തോട്ടം ഉടമ തന്നെയാണ് വെടി വച്ചത്. ഏലക്ക മോഷ്ടിക്കാനെത്തിയ അജ്ഞാതരെ വെടിവയ്ക്കുകയായിരുന്നുവെന്ന് സഹായി അനീഷ് പറയുന്നു. തോട്ടം ഉടമ ഒളിവിലാണ്. വണ്ടന്‍മേട് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Read More
അഭയ കേസ്; ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാര്‍; ശിക്ഷാവിധി നാളെ

അഭയ കേസ്; ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാര്‍; ശിക്ഷാവിധി നാളെ

അഭയ കേസില്‍ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് സിബിഐ കോടതി. കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി.ഇരുപത്തിയെട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ ഇന്ന് വിധി പറഞ്ഞത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്. സാക്ഷിമൊഴികള്‍ വിശ്വസനീയമാണെന്നും കോടതി വിലയിരുത്തി….

Read More
സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകൻ ഹൃദയാഘാതത്തെ തുടര്‍ന്ന്  ഗുരുതരാവസ്ഥയില്‍

സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകൻ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് സിനിമാ സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. കോയമ്ബത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. ഷാനവാസ് അപകടനില തരണം ചെയ്തിട്ടില്ലെന്നും 72 മണിക്കൂര്‍ നേരത്തേ നിരീക്ഷണം വേണമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിയാലിരുന്നു ഷാനവാസ് ഉണ്ടായിരുന്നത്.

Read More
‘മുഖ്യമന്ത്രി വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുത്’; മുഖ്യമന്ത്രിക്കെതിരെ സമസ്‍ത

‘മുഖ്യമന്ത്രി വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുത്’; മുഖ്യമന്ത്രിക്കെതിരെ സമസ്‍ത

മുഖ്യമന്ത്രിക്കെതിരെ സമസ്‍തയും രംഗത്ത്. യു.ഡി.എഫിന്‍റെ തലപ്പത്ത് മുസ്‍ലിം ലീഗ് വരുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെയാണ് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം വിമര്‍ശിച്ചത്.മുഖ്യമന്ത്രി വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുതെന്നും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതില്‍ സംഘപരിവാര്‍ പരാജയപ്പെട്ടിടത്ത് സി.പി.എം ചുമതല ഏറ്റെടുക്കുകയാണെന്നും സുപ്രഭാതം വിമര്‍ശിച്ചു. കേരളം ഭരിക്കാന്‍ പോകുന്നത് ഹസനും കുഞ്ഞാലിക്കുട്ടിയും അമീറുമാണെന്ന കോടിയേരിയുടെ മാരകവാക്കുകള്‍ക്കൊപ്പം നില്‍ക്കുന്നതാണ് മുഖ്യമന്ത്രിയുടെ നാവില്‍ നിന്ന് വന്നത്. ഈ പരാമര്‍ശങ്ങളുടെ കുന്തമുന എങ്ങോട്ടാണെന്ന് തിരിച്ചറിയാനുള്ള വിവേകം കേരളീയ സമൂഹത്തിനുണ്ട്.ലീഗിനെ മുന്‍നിര്‍ത്തി സമുദായത്തെ മൊത്തത്തില്‍ വിമര്‍ശിക്കുമ്ബോള്‍ ലീഗുകാരല്ലാത്ത മുസ്‍ലിംകളുടെയുംകൂടി നെഞ്ചിലാണത് പതിക്കുന്നതെന്ന് സി.പി.എം…

Read More
മാളില്‍ നടിയെ ഉപദ്രവിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു

മാളില്‍ നടിയെ ഉപദ്രവിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു

കൊച്ചി: മാളില്‍ വെച്ച്‌ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. 25 വയസ്സിന് താഴെയുള്ള യുവാക്കളുടെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.മെ​ട്രോ സ്‌​റ്റേ​ഷ​നി​ലെ സി​.സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് പു​റ​ത്തു​വി​ട്ട​ത്. മെ​ട്രോ റെ​യി​ല്‍ വ​ഴി​യാ​ണ് ര​ണ്ട് പ്ര​തി​ക​ളും മാ​ളി​ലെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​രു​വ​രും മെ​ട്രോ​യി​ല്‍ ത​ന്നെ സൗ​ത്ത് സ്‌​റ്റേ​ഷ​നി​ലേ​ക്ക് പോ​യി. പ്ര​തി​ക​ള്‍ എ​റ​ണാ​കു​ളം ജി​ല്ല​ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണെ​ന്നാ​ണ് സൂ​ച​ന. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് ഊ​ര്‍​ജി​ത​മാ​ക്കി.പ്രതികള്‍ മാളിനുള്ളില്‍ കടക്കുമ്ബോള്‍ പ്രവേശന കവാടത്തില്‍ ഫോണ്‍ നമ്ബരും പേരും നല്‍കുന്നതിനു പകരം…

Read More
മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജ്

മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജ്

മലപ്പുറം: മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ പോലീസ് ലാത്തി വീശി. ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ  150ൽ അധികം പ്രവർത്തകരാണ് മലപ്പുറത്തെ ജിഎസ്ടി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ഇവരുടെ പ്രതിഷേധം പരിധി വിട്ടതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കെ.എ. റൗഫിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. കേന്ദ്രസർക്കാരിന്റെ പകപോക്കൽ നടപടിയുടെ ഭാഗമാണ് അറസ്റ്റെന്നാരോപിച്ചാണ് മാർച്ച്.

Read More
കൊച്ചൗസേപ് ചിറ്റിലപ്പിള്ളിയുടെ പുതിയ പുസ്തകം പ്രകാശനം ചെയ്തു

കൊച്ചൗസേപ് ചിറ്റിലപ്പിള്ളിയുടെ പുതിയ പുസ്തകം പ്രകാശനം ചെയ്തു

കൊച്ചി: പ്രമുഖ വ്യവസായിയും വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ കൊച്ചൗസേപ് ചിറ്റിലപ്പിള്ളിയുടെ പുതിയ പുസ്തകം ‘എ ജേണി റ്റുവേഡ്സ് ഹോപ്’ വ്യവസായി നിവാസ് മീരാന്‍  പ്രകാശനം ചെയ്തു. മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ചിറ്റിലപ്പിള്ളിയുടെ ആറാമത്തെ പുസ്തകമാണിത്. തന്‍റെ ചിന്തകളേയും പ്രവര്‍ത്തനങ്ങളേയും ജീവിത കാഴ്ച്ചപ്പാടുകളേയും രൂപപ്പെടുത്തിയ അനുഭവങ്ങളും ബാല്യകാല സ്മരണകളുമാണ് പുതിയ പുസ്തകം പറയുന്നത്. ആത്മകഥാപരമായ ഈ രചന രണ്ടു ഭാഗങ്ങളായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. പഠനകാലത്തിനു ശേഷം ജോലി തേടിയുള്ള യാത്രകളെ കുറിച്ചാണ് ആദ്യ…

Read More
Back To Top
error: Content is protected !!