കോഴിക്കോട്: ടാക്‌സികള്‍ക്കു പിന്നാലെ ഓട്ടോകളും ഓണ്‍ലൈനിലേക്ക്. ഓട്ടോകളെയും ടാക്‌സികളെയും ഒരേ കണ്ണിയില്‍ കോര്‍ത്തിണക്കുന്ന ഓണ്‍ലൈന്‍ സംവിധാനം പിയു ആപ് കോഴിക്കോട്ട് പുറത്തിറക്കി.കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈന്‍ഡ് മാസ്റ്റര്‍ ടെക്നോളജി എന്ന ടെക്നോളജി സ്റ്റാര്‍ട്ടപ്പ് കമ്പനി ആണ് ഈ നവസംരംഭത്തിന് പിന്നില്‍.ആദ്യഘട്ടത്തില്‍, കോഴിക്കോടിന് പുറമെ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, എന്നീ ജില്ലകളിലും ഈ മാസം തന്നെ പിയു ആപ്പ് ലോഞ്ച് ചെയ്യും. 2019-20 സാമ്പത്തിക വര്‍ഷം തന്നെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. സര്‍വ്വീസ് തുടങ്ങി ആദ്യ ആറ് മാസത്തിനുള്ളില്‍ 800 പേര്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെ തൊഴില്‍ ലഭിക്കും.
സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച ഓട്ടോ, ടാക്സി നിരക്കാണ് പിയു പിന്തുടരുന്നത്. സര്‍ചാര്‍ജോ അതുപോലുള്ള മറ്റ് കാണാമറയത്തെ തുകയോ ഈടാക്കുന്നില്ല. ഇതിന് പുറമെ, സഞ്ചാരികള്‍ക്ക് കൂടി ലാഭം പങ്കുവെക്കുന്ന രീതിയിലുള്ള റൈഡ് പ്രോഫിറ്റ് ഷെയര്‍ മാതൃകയും അവലംബിച്ചിരിക്കുന്നു. പിയു ആപ്പ് യാത്രകള്‍ സുരക്ഷിതവും എളുപ്പവും ചെലവ് കുറഞ്ഞതും കൂടുതല്‍ കാര്യക്ഷമതയുമുള്ളതാക്കി മാറ്റും.
ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ നിലവില്‍ നടത്തുന്ന ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകള്‍ 26 % കമ്മീഷനാണ് ഡ്രൈവര്‍മാരില്‍ നിന്ന് ഈടാക്കുന്നത്. അതായത്, ദിവസം 3000 രൂപ ഓടികിട്ടിയാല്‍ 780 രൂപ ഓണ്‍ലൈന്‍ ടാക്സി സേവനദാതാവിന് നല്‍കണം. ഒരു വര്‍ഷം 2,34,000 രൂപ ഇത്തരത്തില്‍ നല്‍കണം. ഇന്ധനച്ചെലവ്, മാസ അടവ്, മെയിന്‍റനന്‍സ് ചെലവ്, മറ്റ് നിത്യ ചെലവുകള്‍ എന്നിവ കിഴിച്ച് വളരെ തുച്ഛമായ സഖ്യയാണ് (21% മാത്രം) ഡ്രൈവര്‍ക്ക് ലഭിക്കുന്നത്.
പിയു പക്ഷേ, കമ്മീഷന്‍ ഈടാക്കുന്നേയില്ല. പകരം സബ്സ്ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം ആകെ 19,200 രൂപ വരും. നിലവിലെ സ്ഥിതി താരതമ്യപ്പെടുത്തിയാല്‍ ഡ്രൈവര്‍ക്ക് 2,14,800 രൂപ അധികം. അതായത് ഡ്രൈവര്‍ ഓടി സമ്പാദിക്കുന്നതിന്‍റെ 95.35% ഡ്രൈവര്‍ക്ക് തന്നെ ലഭിക്കുമെന്നു കമ്പനി പറയുന്നു .
പിയു പക്ഷേ, കമ്മീഷന്‍ ഈടാക്കുന്നേയില്ല. പകരം സബ്സ്ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം ആകെ 19,200 രൂപ വരും. നിലവിലെ സ്ഥിതി താരതമ്യപ്പെടുത്തിയാല്‍ ഡ്രൈവര്‍ക്ക് 2,14,800 രൂപ അധികം. അതായത് ഡ്രൈവര്‍ ഓടി സമ്പാദിക്കുന്നതിന്‍റെ 95.35% ഡ്രൈവര്‍ക്ക് തന്നെ ലഭിക്കുമെന്നു കമ്പനി പറയുന്നു .
കോഴിക്കോട് നടന്ന പത്ര സമ്മേളനത്തില്‍ മൈന്‍ഡ് മാസ്റ്റര്‍ ടെക്നോളജി സഹ സ്ഥാപകരായ അശോക് ജോര്‍ജ് ജേക്കബ്, രമേഷ് ജി.പി, ശിവദാസന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.