മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് ഓടിക്കാൻ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്ന് യുവാവ്: ഒടുവിൽ പോലീസെത്തി സീറ്റിൽ നിന്നുമിറക്കി

മദ്യലഹരിയിൽകെഎസ്ആർടിസി ബസിൽ ഡ്രൈവിംഗ് സീറ്റിലിരുന്ന് യുവാവിന്റെ പരാക്രമം

പാലക്കാട്: കെഎസ്ആർടിസി ബസിൽ ഡ്രൈവിംഗ് സീറ്റിലിരുന്ന് യുവാവിന്റെ പരാക്രമം. മദ്യലഹരിയിൽ ബസ് ഓടിക്കാൻ ശ്രമിച്ചതിന് പാലക്കാട് യാക്കര സ്വദേശി അഫ്സലിനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് കെ എസ്ആർടിസി ബസ് സ്റ്റാൻഡിൽ വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം.

സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് മദ്യലഹരിയിലായിരുന്ന യുവാവ് ഓടിക്കാൻ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപെട്ടയുടൻ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

https://fktr.in/THV9kyo

പൊലിസെത്തി ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് യുവാവിനെ ഡ്രൈവിങ്ങ് സീറ്റിൽ നിന്നുമിറക്കിയത്. കസ്റ്റഡിയിലെടുത്ത ശേഷം സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി

Back To Top
error: Content is protected !!