സീതാറാം  യെച്ചൂരിയുടെ ഔദ്യോഗിക വസതിയില്‍ പൊലീസ് സ്പെഷ്യല്‍ റെയ്ഡ്

സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയില്‍ പൊലീസ് സ്പെഷ്യല്‍ റെയ്ഡ്

സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയില്‍ ചൊവ്വാഴ്ച രാവിലെ പൊലീസ് സെപ്ഷ്യല്‍ സെല്‍ റെയ്ഡ് നടത്തി. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കേന്ദ്രം അനുവദിച്ച കാനിംഗ് റോഡിലെ വസതിയില്‍ ആണ് റെയ്ഡ്.

മാധ്യമസ്ഥാപനമായ ന്യൂസ്ക്ലീക്കുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന നടപടിയുടെ ഭാഗമായാണ് റെയ്ഡ എന്നു പറയുന്നു.ന്യൂസ്‌ക്ലിക്കിലെ മാധ്യമപ്രവർത്തകനായ സുമിത് താമസിക്കുന്നത് ഈ ഔദ്യോഗിക വസതിയുടെ പിറകിലുള്ള കെട്ടിടത്തിലാണ്.സുമിതിനെ അന്വേഷിച്ചാണ് പൊലീസ് എത്തിയതെന്ന് പറയുന്നു.

ഇന്ന് രാവിലെ ന്യുസ്‌ക്ലിക്കുമായി ബന്ധപ്പെട്ട് 30 ഇടത്തായി പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു. മാധ്യമപ്രവർത്തകരുടെ വീടുകളിൽ റെയ്‌ഡ് നടത്തി ലാപ്‌ടോ‌പ്പും ഫോണും പിടിച്ചെടുത്തിരുന്നു. തുടർന്ന് ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ ചുമത്തി കേസും എടുത്തിരുന്നു.ട്വീസ്ത സെതൽവാദ്, എഴുത്തുകാരി ഗീത ഹരിഹരൻ എന്നിവരുടെ വസതിയിലും റെയ്ഡ് നടത്തിയിരുന്നു

Back To Top
error: Content is protected !!