വീഡിയോചാറ്റ് ഉപകരണവുമായി ഫെയ്സ്ബുക്ക് രംഗത്ത്. ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്ക് ആദ്യമായി ഒരു ഉല്‍പ്പന്നം വിപണിയിലിറക്കുന്നു. വീഡിയോ ചാറ്റിന് അവസരമൊരുക്കുന്ന ഡിവൈസാണ് ഫേസ്ബുക്ക് പുറത്തിറക്കുന്നത്.
എക്കോ ഷോ എന്നപേരില്‍ ആമസോണ്‍ അടുത്തിടെ സ്മാര്‍ട്ട് സ്പീക്കര്‍ ഗണത്തില്‍പെട്ട വീഡിയോ ചാറ്റ് യന്ത്രം പുറത്തിറക്കിയിരുന്നു. ഇതിനോട് കിടപിടിക്കുന്ന വീഡിയോ ചാറ്റിന് അവസരമൊരുക്കുന്ന സ്മാര്‍ട്ട് ഡിവൈസ് ആണ് ഫെയ്സ്ബുക്ക് വിപണിയിലെത്തിക്കുന്നത്.
പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകും. പോര്‍ട്ടല്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് (കൃത്രിമബുദ്ധി) സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പോര്‍ട്ടലിന് ക്യാമറയ്ക്ക് മുന്നിലുള്ള മുഖങ്ങളെ തിരിച്ചറിയാന്‍ കഴിയും.
വീഡിയോ ചാറ്റ് ചെയ്യുന്നതിനൊപ്പം സംഗീതം ആസ്വദിക്കാനും വീഡിയോകള്‍ കാണാനും പോര്‍ട്ടലില്‍ സംവിധാനം ഉണ്ടാകും. വലിയ സ്‌ക്രീനുള്ള പോര്‍ട്ടലിന് 400 ഡോളറും ചെറുതിന് 300 ഡോളറുമാണ് വിലയിട്ടിരിക്കുന്നത്.