വ്യായാമം ചെയ്യുന്നവര്‍ക്ക് ഭക്ഷണക്രമീകരണം അത്യാവശ്യം

വ്യായാമം ചെയ്യുന്നവര്‍ക്ക് ഭക്ഷണക്രമീകരണം അത്യാവശ്യം

വ്യായാമത്തിന് തൊട്ടുമുന്‍പ് ആഹാരം കഴിക്കുന്നത് നല്ലതല്ല. രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ആഹാരം കഴിക്കുക. ഈ സമയത്ത് ആപ്പിള്‍, പഴങ്ങള്‍, ഓട്‌സ് എന്നിവ തിരഞ്ഞെടുക്കാം. കഠിന വ്യായാമം ചെയ്യുന്നവര്‍ ശേഷം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ചോറ്, ചപ്പാത്തി എന്നിവ കഴിക്കണം. തവിട് നീക്കാത്ത ധാന്യങ്ങള്‍, ബ്രൗണ്‍ ബ്രെഡ് എന്നിവയും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവ പേശികള്‍ക്ക് ഊര്‍ജം നല്‍കും.

ദഹിക്കാന്‍ സമയം ഏറെ വേണ്ടതിനാല്‍ വ്യായാമത്തിന് മുമ്പ് പ്രോട്ടീനും കൊഴുപ്പും കൂടുതലുള്ള ഭക്ഷണം കഴിക്കരുത്. കഠിനമായി വ്യായാമം ചെയ്യുന്നവര്‍ ശേഷം തൈര്, കൊഴുപ്പു കുറഞ്ഞ പാല്‍ എന്നിവ കുടിക്കുക. പ്രോട്ടീന്‍ ഉറപ്പാക്കാന്‍ മുട്ടയുടെ വെള്ള, മുളപ്പിച്ച പയര്‍, കോഴിയിറച്ചി എന്നിവ കഴിക്കാം. ബദാം, ആപ്രിക്കോട്ട്, കശുവണ്ടിപ്പരിപ്പ് എന്നിവ നല്ലതാണ്. ഈന്തപ്പഴം, ഏത്തപ്പഴം , ബ്ലൂബെറി, മുന്തിരി, ഓറഞ്ച്, പൈനാപ്പിള്‍, പപ്പായ, എന്നിവ വ്യായാമം ചെയ്യുന്നവര്‍ കഴിക്കേണ്ട ഫലവര്‍ഗങ്ങളാണ്.

Back To Top
error: Content is protected !!