തിരുപ്പതി തുണിയുടെ മറവില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ 700 കോടി കടത്തി : പോപ്പുലർ ഫ്രണ്ടിനെതിരായ അന്വേഷണം ഊർജ്ജിതമാക്കി ഡിആര്‍ഐ

തിരുപ്പതി തുണിയുടെ മറവില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ 700 കോടി കടത്തി : പോപ്പുലർ ഫ്രണ്ടിനെതിരായ അന്വേഷണം ഊർജ്ജിതമാക്കി ഡിആര്‍ഐ

തിരുപ്പതി തുണിയുടെ മറവില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ 700 കോടി കടത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി ഡിആര്‍ഐ. ഈ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം ഉപയോഗിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം . കോഴിക്കോട് ഡിആര്‍ഐ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിന് പുറമേ 400 കോടി കടത്തിയ മറ്റൊരു കേസും ഡിആര്‍ഐ അന്വേഷിക്കുന്നുണ്ട്.

തിരുപ്പതി തുണി വാങ്ങി കൊണ്ടുപോകുന്നതിന്റെ മറവിലാണ് കണ്ടെയ്‌നര്‍ ലോറിയില്‍ പണം കോടി . ഇതിന്റെ അന്വേഷണത്തിൽ ഡി ആർ ഐയ്‌ക്കൊപ്പം എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുമുണ്ടെന്നാണ് സൂചന. പണം എത്തിച്ചത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണെന്ന സംശയത്തെ തുടർന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള മുതിര്‍ന്ന ഇ ഡി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ജനം ടിവി അടക്കമുള്ള മാധ്യമങ്ങൾ ആണ് ഈ വാർത്ത റിപ്പോർട് ചെയ്തിരിക്കുന്നത്

2 thoughts on “തിരുപ്പതി തുണിയുടെ മറവില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ 700 കോടി കടത്തി : പോപ്പുലർ ഫ്രണ്ടിനെതിരായ അന്വേഷണം ഊർജ്ജിതമാക്കി ഡിആര്‍ഐ

  1. രാജ്യദ്രോഹികളായ എല്ലാവരേയും കണ്ടുപിടിച്ച് തുറുങ്കലിൽ അടക്കുക. ഇന്ത്യയാൽ സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ !

Comments are closed.

Back To Top
error: Content is protected !!