സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

തിരുവനന്തപുരം: ഇന്നത്തെ സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്നലത്തെ സ്വർണ്ണ വിലയിൽ നിന്നും 20 രൂപയുടെ വ്യത്യാസമാണ് ഇന്നത്തെ സ്വർണ്ണ വിലയിൽ ഉണ്ടായിരിക്കുന്നത്.  ഇന്നത്തെ സ്വർണ്ണവില 22 കാരറ്റ് ഗ്രാമിന് 4610 രൂപയാണ്. ഒരു പവൻ സ്വർണ വില ഈ മാസത്തെ മറ്റു ദിവസങ്ങളിലെ സ്വർണ്ണ വിലയെ  അപേക്ഷിച്ച് ഉയർന്നു നിൽക്കുകയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ ഇന്നലത്തെ വില 4590 രൂപയായിരുന്നു. ഇന്നലത്തെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 36720 രൂപയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസവും ഒരു പവൻ സ്വർണത്തിന് വില 36720 രൂപയായിരുന്നു. ഇന്ന് ഒരു പവൻ സ്വർണ്ണവില 36880 രൂപയാണ്. നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ ഇതുവരെയുള്ള സ്വർണ്ണവില 3,  4 തീയതികളിലായിരുന്നു. 35640 രൂപയായിരുന്നു അന്നത്തെ ഒരു പവൻ സ്വർണ്ണവില. 35760 രൂപയായിരുന്നു നവംബർ ഒന്നിലെ സ്വർണ്ണവില. 13 ദിവസങ്ങൾക്കപ്പുറം 1120 രൂപയോളമാണ് സ്വർണവില വർധിച്ചത്.

അവസാന 11 ദിവസത്തിനിടെ 1240 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില വർധിച്ചത്. ഈ മാസം 35760 രൂപയിൽ നിന്ന് 35640 രൂപയിലേക്ക് താഴ്ന്ന ശേഷമാണ് ഒരു പവൻ സ്വർണ്ണവില 36880 രൂപയിലേക്ക് കുതിച്ചത്.

Back To Top
error: Content is protected !!