വാഹനപരിശോധനയ്ക്കിടെ എസ് ഐയുടെ കൈ സൈനികന്‍ തല്ലിയൊടിച്ചു

വാഹനപരിശോധനയ്ക്കിടെ എസ് ഐയുടെ കൈ സൈനികന്‍ തല്ലിയൊടിച്ചു

തിരുവനന്തപുരം: വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസുകാര്‍ക്ക് നേരെ ആക്രമണം. വാഹനപരിശോധനക്കിടെ സൈനികനാണ് പൊലീസിനെ ആക്രമിച്ചത്. നഗരത്തിലെ പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാര്‍ക്ക് പരിക്കേറ്റു. ഒരു എസ്‌ഐയുടെ കൈയൊടിഞ്ഞു.
പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിലെ വനിതാ പൊലീസുകാരോട് സൈനികനായ കെല്‍വിന്‍ വില്‍സ് മോശമായി പെരുമാറുകയും ബഹളം വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൂന്തുറ സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെത്തി. തര്‍ക്കത്തിനിടെ പൊലീസുകാരെ ആക്രമിച്ച സൈനികന്‍ ഒരു എസ് ഐയുടെ കൈ പിടിച്ച്‌ ഒടിക്കുകയായിരുന്നു.
രണ്ട് എസ് ഐമാര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് സൈനികന്‍ കെല്‍വിന്‍ വില്‍സിനെ പൊലീസ് അറസ്റ്റുചെയ്തു. പൊലീസെത്തി അറസ്റ്റിനു ശ്രമിക്കവെയാണ് എസ് ഐമാര്‍ക്ക് നേരെ ആക്രമണമുണ്ടായത്.

Back To Top
error: Content is protected !!