
MORE DETAILS : +919744712712, 9745 150 140
കോഴിക്കോട്: (Kerala one Tv) കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (KBOWA) കോഴിക്കോട് ജില്ലാ സമ്മേളനം ചൊവ്വാഴ്ച നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. കേരളത്തെ ടൗണ്‍ഷിപ്പാക്കി മാറ്റി സര്‍ക്കാറിന് വരുമാനമുണ്ടാക്കിക്കൊടുക്കുകയും ധാരാളം അനുബന്ധ തൊഴിലുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന കെട്ടിടഉടമകളുടെ താല്‍പര്യം സംരക്ഷിക്കപ്പെടാത്തത് ഖേദകരമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. പരിഷ്‌കരിച്ച വാടക, കെട്ടിട നിയമം ഉടന്‍ നടപ്പാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് തയ്യില്‍ ഹംസ, ജന.സെക്രട്ടറി പി ചന്ദ്രന്‍, വര്‍ക്കിംഗ് പ്രസിഡന്റ് പി.കെ ഫൈസല്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് പുത്തൂര്‍ മഠം, അഡ്വ. ജനില്‍ ജോണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.