അടപ്പ് തൊണ്ടയിൽകുടുങ്ങി 8 മാസമുള്ള കുഞ്ഞുമരിച്ചു; മുലപ്പാൽകുടുങ്ങി ആദ്യകുട്ടിയും,ദുരൂഹതയെന്ന് പിതാവ്

അടപ്പ് തൊണ്ടയിൽകുടുങ്ങി 8 മാസമുള്ള കുഞ്ഞുമരിച്ചു; മുലപ്പാൽകുടുങ്ങി ആദ്യകുട്ടിയും,ദുരൂഹതയെന്ന് പിതാവ്

കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അടപ്പ് തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുംമുമ്പ് കുഞ്ഞ് മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അതേസമയം, കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് നിസാര്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് ഓട്ടോറിക്ഷയില്‍നിന്ന് തെറിച്ചുവീണ് കുട്ടിക്ക് പരിക്കേറ്റിരുന്നതായാണ് പിതാവ് പറയുന്നത്. ഇവരുടെ ആദ്യത്തെ കുഞ്ഞ് 14 ദിവസം പ്രായമുള്ളപ്പോള്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. ഈ രണ്ടുസംഭവങ്ങളും ഭാര്യവീട്ടില്‍വെച്ചായിരുന്നുവെന്നും മരണങ്ങളില്‍ ദുരൂഹതയുണ്ടെന്നുമാണ് നിസാറിന്റെ പരാതി.

 

Leave a Reply..

Back To Top
error: Content is protected !!