കൊച്ചി– ഇന്ത്യയില്‍ ഇപ്പോള്‍ വിപണി മാന്ദ്യം ഉണ്ടെങ്കിലും ചില്ലറ വില്‍പ്പന മേഖല വൈകാതെ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് ലുലു ഗ്രൂപ്പിനു കീഴിലുള്ള രാജ്യാന്തര റിട്ടെയ്ല്‍ കമ്പനിയായ ടേബ്ള്‍സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹ്മദ് പറഞ്ഞു. നിലവില്‍ കാണുന്നത് റീട്ടെയ്ല്‍ മേഖലയിലെ ഒരു ചാക്രിക പ്രതിഭാസം മാത്രമാണ്. വിപണി സാധ്യതകള്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍ തന്നെ തുടരും. വൈകാതെ തിരിച്ചുവരവും ഉണ്ടാകും, അദീബ് പറഞ്ഞു. മുംബൈയില്‍ നടന്ന 16ാമത് ഇന്ത്യ റീട്ടെയ്ല്‍ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ചില്ലറ വില്‍പ്പന രംഗം വളരെ ചലനാത്മകമാണ്. കൂടുതല്‍ കമ്പനികളുടെ കടന്നു വരവും ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ വ്യാപനവും ഈ മേഖലയില്‍ വളര്‍ച്ചയ്ക്ക് ആക്കം കുട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര റീട്ടെയ്ല്‍ രംഗത്തെ പ്രമുഖരും 750ലേറെ ബ്രാന്‍ഡുകളും ഇത്തവണ ഇന്ത്യാ റീട്ടെയ്ല്‍ ഫോറത്തില്‍ പങ്കെടുത്തു.