കൊല്ലം: തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇട്ടിവ തുടയന്നൂർ മണലുവട്ടം ദർഭക്കുഴിവിള വീട്ടിൽ ബാബുരാജിന്റെ ഭാര്യ പ്രമിത (31) ആണ് മരിച്ചത്.
വീട്ടുമുറ്റത്തെ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് അപകടം. പ്രമിത ധരിച്ചിരുന്ന നൈറ്റിയിൽ തീ പടർന്നുപിടിക്കുകയും ദേഹംമുഴുവൻ പൊള്ളലേൽക്കുകയുമായിരുന്നു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ തീ കെടുത്തി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭർത്താവ് ബാബുരാജ് ഒമാനിലാണ് ജോലി ചെയ്യുന്നത്. മക്കൾ: ശ്രീക്കുട്ടി, ശ്രീനന്ദ.