
ചുറ്റിക വാങ്ങിയത് വെഞ്ഞാറമൂടുള്ള ഹാർഡ്‍വെയർ കടയിൽ നിന്നെന്ന് അഫാൻ; പ്രതിയെ കണ്ടിട്ടില്ലെന്ന് കടയുടമ
തിരുവനന്തപുരം: കൂട്ടകൊലപാതകക്കേസ് പ്രതി അഫാൻ കൊലപാതകത്തിനായി ചുറ്റിക വാങ്ങിയത് വെഞ്ഞാറമ്മൂട് ബസ് സ്റ്റാൻഡ് പരിസരത്തുള്ള ഹാർഡ്‍വെയർ കടയിൽ നിന്നെന്ന് മൊഴി. കട ഉടമയിൽ നിന്നും പോലീസ് വിവരം തേടി. ആണ്ടവൻ സ്റ്റോർസ് എന്ന കടയിൽ നിന്നാണ് ചുറ്റിക വാങ്ങിയതെന്നാണ് പ്രതി പറഞ്ഞത്. പിതൃമാതാവ് സൽമ ബീവിയെ കൊലപ്പെടുത്തിയ ശേഷം പ്രതി കൈക്കലാക്കിയ സ്വർണം പണയം വെക്കാനാണ് വെഞ്ഞാറമൂടെത്തിയത്. പണയം വെച്ച സ്ഥലത്ത് നിന്ന് വളരെ കുറച്ച് ദൂരം മാത്രമാണ് ഹാർഡ്‍വെയർ കടയിലേക്കുള്ളത്. എന്നാൽ പ്രതിയെ കണ്ടിട്ടില്ലെന്നാണ് കടയുടമ…