
തൊടുപുഴയില്‍ കാറിന് തീപിടിച്ചു; വാഹനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം
തൊടുപുഴ: ഇടുക്കി തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം.കുമാരമംഗലം സര്‍വീസ് സഹകരണബാങ്കിലെ മുന്‍ ജീവനക്കാരനായ . ഈസ്റ്റ് കലൂര്‍ സ്വദേശി ഇ.ബി.സിബി (60) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. അപകടമുണ്ടായത് എങ്ങനെയാണെന്ന് വ്യക്തമല്ല. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടിയാണ് സിബി വീട്ടില്‍ നിന്ന് ഇറങ്ങിയത്. സിബിയുടെ മകന്‍ മൃതദേഹം തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. വാഹനം സിബിയുടേത് തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നത് കണ്ട് നാട്ടുകാരാണ് ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിച്ചത്. ഉടന്‍ തന്നെ…